HOME
DETAILS
MAL
'തകരാറിലായ കുഴല്‍ക്കിണറുകള്‍ അടിയന്തിരമായി നന്നാക്കണം'
backup
March 02 2017 | 01:03 AM
പുത്തനത്താണി: വെള്ളം ഉള്ളതും കേടുപാടുകള്‍ സംഭവിച്ചതുമായ കുഴല്‍കിണറുകള്‍ അടിയന്തിരമായി നന്നാക്കി രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പൗരാവകാശ സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
വെള്ളം ലഭ്യമല്ലാത്ത കിണറുകള്‍ വെള്ളം ലഭ്യത ഉറപ്പുവരുത്തിയതിന് ശേഷം വീണ്ടണ്ടും പ്രവര്‍ത്തനക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. റഹീം വെട്ടിക്കാടന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഇന്ത്യനൂര്‍ ഹംസ ഉദ്ഘാടനം ചെയ്തു. സി അയ്യൂബ്, പി.പി ബാലകൃഷ്ണന്, വി.പി ഇസ്മായീല്‍, പറമ്പന്‍ ഫൈസല്‍, കെ.എം വേണുഗോപാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."