HOME
DETAILS

ദുരിതങ്ങള്‍ താണ്ടിയ മലയാളി വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി

  
backup
March 02 2017 | 14:03 PM

dhurithangal-thandiya-veetujolikkari-madangi

ദമാം: ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വനിതാ അഭയകേന്ദ്രത്തില്‍ ആശ്രയം തേടിയ മലയാളിയായ വീട്ടുജോലിക്കാരി ഒടുവില്‍ നാട്ടിലേക്കു മടങ്ങി. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ മേരി ഹെലനാണ് സുമനസ്സുകളുടെ സഹായത്തോടെ അഭയകേന്ദ്രത്തില്‍ നിന്നും മോചിതയായത്. കടുത്ത ജോലി ചെയ്ത് ശമ്പളം ചോദിച്ചപ്പോള്‍ നാലു മാസത്തിനു ശേഷം വെറും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് ദുരിത കഥയറിയിച്ചപ്പോള്‍ ജോലിക്ക് കൊണ്ടുവന്ന ഏജന്റും കൈ മലര്‍ത്തി.

ഒടുവില്‍ വീട്ടുകാരറിയാതെ പുറത്തു കടന്ന് അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞതിനെ തുടര്‍ന്ന് പൊലിസ് അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കുകയായിരുന്നു. തുടര്‍ന്ന് ജീവകാരുണ്യപ്രവര്‍ത്തകര്‍ സ്‌പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ അയാള്‍ കൈയ്യൊഴിഞ്ഞു. തുടര്‍ന്ന് എംബസി മുഖാന്തിരം ഔട്ട്പാസ് സംഘടിപ്പിക്കുകയായിരുന്നു. ദമാം സിറ്റി ഫഌവര്‍ സൂപ്പര്‍ മാര്‍ക്കറ്റ് മേരി ഹെലന് വിമാനടിക്കറ്റും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സമ്മാനങ്ങളും സൗജന്യമായി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  2 minutes ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  18 minutes ago
No Image

അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍

International
  •  35 minutes ago
No Image

വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  37 minutes ago
No Image

യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍

uae
  •  an hour ago
No Image

'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന് 

International
  •  2 hours ago
No Image

രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി

Kerala
  •  3 hours ago
No Image

നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്

National
  •  3 hours ago
No Image

ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

Kerala
  •  3 hours ago
No Image

ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി

National
  •  4 hours ago