HOME
DETAILS

കേന്ദ്ര പുകയില നിയന്ത്രണ നിയമം; രണ്ട് സ്ഥാപനങ്ങള്‍ക്കെതിരേ കേസ്

  
backup
June 15 2016 | 00:06 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3

കയ്പമംഗലം: കേന്ദ്ര പുകയില നിയന്ത്രണ നിയമം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കാളമുറി, ചളിങ്ങാട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പരിശോധനയില്‍ നിയമാല്‍സൃതമായ മുന്നറിയിപ്പ് ലേബലുകള്‍ ഇല്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായും സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായും കണ്ടെത്തി. രണ്ടു സ്ഥാപനങ്ങളില്‍ നിന്നായി 13,183 രൂപയുടെ 324 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ നടപടി പൂര്‍ത്തിയാക്കിയതിന് ശേഷം കോടതിയില്‍ ഹാജറാക്കുമെന്നും സ്ഥാപനങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കേന്ദ്ര പുകയില നിയന്ത്രണ നിയമവകുപ്പ് 7 ഉം അനുബന്ധചട്ടങ്ങളും പ്രകാരം ഈ വര്‍ഷം ഏപ്രില്‍ മാസം മുതല്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍ 85 ശതമാനം സ്ഥലത്തും നിയമപ്രകാരമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മുന്നറിയിപ്പ് ലേബലുകള്‍ ഉണ്ടായിരിക്കേണ്ടതാണ്.
ഇത്തരത്തില്‍ പുതിയ മുന്നറിയിപ്പ് ലേബലുകള്‍ ഇല്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ അഞ്ചിന് ശേഷം യാതൊരു കാരണവശാലും സൂക്ഷിക്കുവാനോ വില്‍ക്കുവാനോ പാടുള്ളതല്ല എന്ന കര്‍ശന നിര്‍ദേശം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നേരത്തെ നല്‍കിയിരുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍  ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു

Kerala
  •  a month ago
No Image

ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

Kerala
  •  a month ago
No Image

നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

Kerala
  •  a month ago
No Image

ഒറീസയില്‍ വനത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി

National
  •  a month ago
No Image

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും

Kerala
  •  a month ago
No Image

ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം

National
  •  a month ago
No Image

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

Kerala
  •  a month ago
No Image

ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-08-02-2025

PSC/UPSC
  •  a month ago
No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  a month ago