HOME
DETAILS

നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം

  
ഇഖ്ബാൽ പാണ്ടികശാല
February 09 2025 | 03:02 AM

Degree Textbook Printing Move to Out-University Press

തേഞ്ഞിപ്പലം: നാലുവർഷ ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ പാഠപുസ്തക അച്ചടി കാലിക്കറ്റ് സർവകലാശാലക്ക് പുറത്തെ പ്രസിന് നൽകാൻ അധികൃതരുടെ നീക്കം. ക്ലാസുകൾ ജൂണിൽ തുടങ്ങാനിരിക്കെ ഇതിനായി അച്ചടി കരുതിക്കൂട്ടി വൈകിപ്പിക്കുകയാണ്.   
 സഹകരണ കോ ഓപറേറ്റീവ് സ്റ്റോറിന് കീഴിലുള്ള പുറത്തെ പ്രസിന് കരാർ നൽകാനാണ് നീക്കം. സർവകലാശാലാ പ്രസിൽ ആധുനിക സൗകര്യങ്ങളെല്ലാം നിലവിലുണ്ടായിരിക്കെയാണ് പുറത്തെ പ്രസിന് നൽകാൻ അണിയറയിൽ നീക്കം നടക്കുന്നത്.

സർവകലാശാലാ പ്രസിൽ അച്ചടിച്ചാൽ വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ പുസ്തകങ്ങൾ നൽകാമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള നടപടി. 2017ലും 2019ലും യു.ജി കോർ കോഴ്സിന്റെയും കോമൺ കോഴ്സിന്റെയും പുസ്തകങ്ങൾ സർവകലാശാലാ പ്രസിൽ  അച്ചടിച്ചതിനാൽ വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ നൽകാൻ സാധിച്ചിരുന്നതായും അതിനാൽ നാലുവർഷ ഡിഗ്രി പാഠപുസ്തകം സർവകലാശാല പ്രസിൽ അച്ചടിക്കണമെന്നും ആവശ്യപ്പെട്ട്  സെനറ്റംഗം ഡോ. ആബിദാ ഫാറൂഖി വൈസ് ചാൻസലർക്ക് കത്തുനൽകിയിട്ടുണ്ട്.

ജനറൽ ഫൗണ്ടേഷൻ കോഴ്സിലെ മൾട്ടി ഡിസിപ്ലിനറി കോഴ്സിന്റെയും വാല്യൂ ആഡഡ് കോഴ്സിന്റെയും പുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് അച്ചടിച്ച് നൽകേണ്ടത്. പുസ്തകങ്ങൾ പ്രിൻ്റ് ചെയ്യുന്നതിനാവശ്യമായ യാതൊരു വിവരങ്ങളും ചുമതലപ്പെടുത്തിയ അധ്യാപകർ നൽകിയിട്ടില്ല. ഏപ്രിൽ മാസത്തിൽ അധ്യാപകരിൽ നിന്ന് മാറ്റർ ശേഖരിച്ച് അച്ചടി തുടങ്ങുമെന്ന ബന്ധപ്പെട്ടവരുടെ മറുപടി സംശയങ്ങൾ ഉളവാക്കുന്നതാണ്. 
ജൂണിൽ തുടങ്ങുന്ന ഡിഗ്രി മൂന്നാം സെമസ്റ്ററിന് മുമ്പായി ആയിരക്കണക്കിന് പുസ്തകങ്ങൾ അച്ചടിച്ച് എങ്ങനെ വിതരണം നടത്തുമെന്ന ചോദ്യത്തിന് ഉത്തരമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിങ്ക് തുറന്നാൽ പണം നഷ്ടമാകും; വ്യാജ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  a day ago
No Image

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് മധ്യ വയസ്കനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  a day ago
No Image

അമേരിക്കയിൽ ആഞ്ഞടിച്ച് ചുഴലിക്കാറ്റ്; 27 പേർ മരിച്ചു

International
  •  a day ago
No Image

ലാറയുടെ വിൻഡീസിനെ തകർത്ത് സച്ചിന്റെ ഇന്ത്യക്ക് കിരീടം; ഇതിഹാസങ്ങളുടെ പോരിൽ രാജാക്കന്മാരായി ഇന്ത്യ

Cricket
  •  a day ago
No Image

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ

Football
  •  a day ago
No Image

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

uae
  •  a day ago