HOME
DETAILS

ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം

  
Laila
February 09 2025 | 03:02 AM

Only 242 people are in the rehabilitation first phase list

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾദുരന്തബാധിതരുടെ  പുനരധിവാസത്തിനുള്ള ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർ, വാടകയ്ക്കും പാടികളിലും താമസിക്കുന്ന ദുരന്തബാധിതർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ദുരന്തത്തിന്റെ ഉത്ഭവകേന്ദ്രമായ 11ാം വാർഡായ മുണ്ടക്കൈയിൽ 83 പേരാണ് പട്ടികയിലുള്ളത്. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഗോ, നോ സോൺ അതിർത്തി നിർണയിക്കുന്നതിന് മുമ്പ് വയനാട് സബ് കലക്ടർ പുറത്തിറക്കിയ കരട് പട്ടികയിൽ 191 പേരാണ് ഉണ്ടായിരുന്നത്.

നിരവധി പേരുകൾ ആവർത്തിച്ചതിനാൽ ഈ പട്ടികയിൽ 79 പേരെയാണ് നിലനിർത്തിയത്. ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നാലുപേരെ ഉൾപ്പെടുത്തി 83 പേരുടെ പട്ടികയാണ് പുറത്തുവന്നത്. ചൂരൽമല (12ാം വാർഡ്)യിൽ 114 പേരുടെ ആദ്യപട്ടികയിൽ പരിശോധന പൂർത്തിയാക്കിയതോടെ 108 പേരായി കുറഞ്ഞു. കരട് ലിസ്റ്റിൽ ആക്ഷേപം സമർപ്പിച്ച രണ്ടുപേരെയാണ് പുതുതായി അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയത്. 10ാം വാർഡിൽ (അട്ടമല) 66 പേരാണ് വിവാദമായ ആദ്യപട്ടികയിലുണ്ടായിരുന്നത്.

പരിശോധന പൂർത്തിയായതോടെ കരട് പട്ടികയിൽ 50 പേരായി. ആക്ഷേപമുന്നയിച്ച ഒരാളെകൂടി പരിഗണിച്ച് 51 പേരാണ് അന്തിമപട്ടികയിലുള്ളത്. മൂന്നു വാർഡുകളിലുമായി ആക്ഷേപം ഉന്നയിച്ച ഏഴുപേരെയാണ് അന്തിമപട്ടികയിൽ ഉൾപ്പെടുത്തിയത്. 
കരട് പട്ടികയിൽ ഉൾപ്പെട്ട അർഹതപ്പെട്ട ചില ഗുണഭോക്താക്കൾ അന്തിമപട്ടികയിലില്ല. അന്തിമ പട്ടിക അംഗീകരിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ 11 ആക്ഷേപങ്ങൾ ഉയർന്നെങ്കിലും പരിഹരിക്കാതെയാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഉരുൾദുരന്തത്തിന് ശേഷം താൽകാലിക പുനരധിവാസത്തിന്റെ ഭാഗമായി 807 കുടുംബങ്ങളാണ് വിവിധ ഭാഗങ്ങളിൽ വാടകയ്ക്ക് കഴിയുന്നത്. ഇതിൽ 69 പേരാണ് സർക്കാർ ക്വാർട്ടേഴ്‌സുകളിൽ കഴിയുന്നത്.

 

വീട് നഷ്ടപ്പെട്ട പലരും പട്ടികയിലില്ല

കൽപ്പറ്റ: ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച ഉരുൾദുരന്തബാധിതരുടെ പുനരധിവാസ പട്ടികയിൽ ഭൂമിയും വീടുമടക്കം നഷ്ടപ്പെട്ടവരില്ല. എന്നാൽ, വാടകയ്ക്ക് താമസിച്ച പലരും പട്ടികയിൽ ഇടംപിടിച്ചു. ചൂരൽമല എച്ച്.എസ് റോഡിലെ വിജയ നിവാസിൽ വിപിൻ അടക്കം നിരവധി പേർക്കാണ് സ്വന്തമായുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും നഷ്ടപ്പെട്ടിട്ടും ഒന്നാംഘട്ട ലിസ്റ്റിൽ പേരില്ലാതെ പോയത്. വിപിന്റെ അഞ്ച് സെന്റ് സ്ഥലവും ആയിരത്തിന് മുകളിൽ സ്‌ക്വയർ ഫീറ്റുള്ള വീടുമാണ് ഉരുളിൽ തകർന്നടിഞ്ഞത്.

എന്നാൽ, ലിസ്റ്റിൽ വിപിൻ ഉൾപ്പെട്ടില്ല. 12/84 നമ്പർ വീടാണ് വിപിന്റെ പേരിലുണ്ടായിരുന്നത്. ഏതാണ്ട് 18 ലക്ഷം രൂപയോളം മുടക്കിയാണ് വിപിൻ വീട്  വാങ്ങിയത്. ആധാരമടക്കം എല്ലാം വിപിന്റെ പേരിലുണ്ടായിട്ടും ഒന്നാംഘട്ട പട്ടികയിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം നടന്ന ഡി.ഡി.എം.എ മീറ്റിങ്ങിൽ ലിസ്റ്റിലെ ഈ അപാകത ജനപ്രതിനിധികൾ ചൂണ്ടിക്കാണിച്ചിരുന്നു. 

ദുരന്തത്തിന് പിന്നാലെ ഉരുൾ കവർന്ന ഭൂമിയിലെ വിപിന്റെ കുടുംബ വീട്ടിൽ നിന്ന് 10 ലക്ഷം രൂപയും 70ലധികം പവൻ സ്വർണവും നഷ്ടപ്പെട്ടിരുന്നു. കുടുംബ സ്വത്തായി ഉണ്ടായിരുന്ന 2.5 ഏക്കർ ഏലകൃഷിയും ഭൂമിയും ഉരുൾ കവർന്നു. എന്നിട്ടും സർക്കാർ കണക്കുകളിൽ നിന്ന് പുറന്തള്ളപ്പെട്ട് പോയതിൽ കടുത്ത നിരാശയിലാണ് വിപിനുൾപ്പെടെയുള്ള പലരും. ഇവർക്കെല്ലാം സ്വന്തം വീടോ, ക്വാർട്ടേഴ്‌സുകളോ ഉണ്ടായിരുന്നവരാണ്. എന്നാൽ, ഇന്ന് ഒന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  a day ago
No Image

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല

National
  •  a day ago
No Image

11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ

National
  •  a day ago
No Image

പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു 

Kerala
  •  a day ago
No Image

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

Kerala
  •  a day ago
No Image

യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും 

Kerala
  •  a day ago
No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  a day ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  a day ago