എസ്.കെ.എസ്.എസ്.എഫ് രാഷ്ട്രരക്ഷാ യാത്ര നാളെ തുടങ്ങും
പുത്തനത്താണി: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ ചെമ്മാട് നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി നയിക്കുന്ന രാഷ്ട്രരക്ഷായാത്ര നാളെ രാവിലെ 9 ന് വെളിയങ്കോട് നിന്നും ആരംഭിക്കും. നാളെ 10 ന് നടുവട്ടം, 11ന് ആലത്തിയൂര്‍, 3 മണിക്ക് പട്ടര്‍നടക്കാവ്, 3.30ന് കുറ്റിപ്പുറം, 4 ന് പുത്തനത്താണി, 5 ന് വൈലത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം 7 മണിക്ക് തിരൂര്‍ ബസ്റ്റാന്റില്‍ സമാപിക്കും.
ചൊവ്വാഴ്ച രാവിലെ 9 ന് താനൂരില്‍ നിന്ന് ആരംഭിച്ച് 10ന് പരപ്പനങ്ങാടി, 11 ന് പള്ളിക്കല്‍ ബസാര്‍, 3 മണിക്ക് പടിക്കല്‍, 3.30 ന് പൂക്കിപ്പറമ്പ്, 4.30 ന് വട്ടപ്പറമ്പ്, 5 ന് കച്ചേരിപ്പടി എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം 7 മണിക്ക് കുന്നുംപുറത്ത് സമാപിക്കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സമസ്ത നേതാക്കള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."