ബസ്ഡ്രൈവറെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍
കൊട്ടാരക്കര: കെ.എസ.്ആര്‍.ടി.സി ബസ്ഡ്രൈവറെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച കേസിലെ പ്രതി അറസ്റ്റില്‍. നെടുവത്തൂര്‍ വല്ലം ശ്രീകൃഷ്ണ മന്ദിരത്തില്‍ അരുണ്‍ അജിത്താ(20)ണ് പിടിയിലായത്. ഇയാള്‍ കൊട്ടാരക്കര, പൂത്തൂര്‍ സ്റ്റേഷനുകളിലെ നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതിയാണന്ന് പൊലിസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതി വീട്ടില്‍ എത്തിയതറിഞ്ഞ് എസ്.ഐ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലിസ് കസ്റ്റഡിയിലെടുക്കയായിരുന്നു.
ജൂണ്‍ 2നാണ് കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവര്‍ വെളിയം വാളിയോട് മുത്തിരിങ്ങല് വീട്ടില്‍ പി. ഷാജിയെ(45) ബൈക്കിന് വഴി നല്‍കിയില്ലന്നാരോപിച്ച് ഇയാള്‍ മര്‍ദിച്ചത്. കൊട്ടാരക്കരയില്‍ നിന്നും കുറുമ്പാലൂര്‍ വഴി പുത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസ് കുറുമ്പാലൂര്‍ ജങ്ഷനില്‍ തടഞ്ഞ ുനിര്ത്തി ഡ്രൈവറെ ബസില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കാന്‍സര്‍ രോഗികൂടിയായ ഡ്രൈവര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഏക സര്‍വീസും നിര്‍ത്തലാക്കിയത് ജനങ്ങളെ വലച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."