അര്‍ഹരായവര്‍ മുന്‍ഗണനാ ലിസ്റ്റിന് പുറത്ത്; ഗ്രാമസഭകളില്‍ പ്രതിഷേധം ശക്തം
പള്ളിക്കല്‍: അര്‍ഹതപ്പെട്ട പലരെയും ഒഴിവാക്കിയും അര്‍ഹതപ്പെടാത്തവരെ ഉള്‍പ്പെടുത്തിയും വന്ന പുതിയ മുന്‍ഗണനാ പട്ടിക പ്രതിഷേധത്തിനിടയാക്കി. പുതുതായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയില്‍ അന്തിമ തിരുമാനമെടുക്കുന്നതിനായി ഇന്നലെ പഞ്ചായത്തിലെ 22 വാര്‍ഡുകളിലും വിളിച്ചുചേര്‍ത്ത ഗ്രാമസഭാ യോഗങ്ങളിലാണ് ഗുണഭോക്താക്കളുടെ ശക്തമായ പ്രതിഷേധം അരങ്ങേറിയത്.
ചില ഗ്രാമസഭകള്‍ ബഹളത്തില്‍ കലാശിച്ചു. നിരവധി തവണ പരിശോധന നടത്തിയ ശേഷം ഇപ്പോള്‍ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിലും അര്‍ഹരായ നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ അനര്‍ഹരായവര്‍ പട്ടികയില്‍ കയറിക്കൂടുകയും ചെയ്തിട്ടുണ്ട്. മുന്‍ഗണനാ, മുന്‍ഗണേതര പട്ടികയുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ലിസ്റ്റില്‍ വന്‍ ക്രമക്കേടുണ്ടാകാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."