ശബരിമല സമരം തുടങ്ങിയവര്‍ ജാതിമേധാവിത്വമുള്ളവര്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ സമരത്തിനിറങ്ങിയപ്പോള്‍ ആദ്യം വിധിയെ അനുകൂലിച്ചവര്‍ക്ക് പോലും പൊള്ളിയെന്നും ബി.ജെ.പി നടത്തിയ സമരം പൂര്‍ണ്ണ പരാജയമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന 1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല . ഇതാണ് സുപ്രിംകോടതി തിരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു . കോടതിക്ക് എതിരെ നീങ്ങാന്‍ പറ്റാത്തതിനാല്‍ ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുകയായിരുന്നു . സി.പി.എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. 1991വരെ മാസാദ്യ പൂജയ്ക്ക് സ്ത്രീകള്‍ പോയിരുന്നു. 1991ല്‍ ജഡ്ജി ബോധപൂര്‍വമാണ് ഉത്തരവ് പുറത്തിറക്കിയത്. അതിന് ശേഷമാണ് ഈ ആചാരം വരുന്നത്. 1991ല്‍ വന്നത് നാടിന്റെ ആചാരമായി മാറുമോ. അത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞില്ലേ', മുഖ്യമന്ത്രി ചോദിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."