ചികിത്സാ സഹായമായി 19.08 ലക്ഷം രൂപ അനുവദിച്ചു
ചേലക്കര: നിയോജകമണ്ഡലത്തിലെ തിരുവില്ലാമല, മായന്നൂര്‍, ചേലക്കര, ദേശമംഗലം, വരവൂര്‍, പുലാക്കോട്, ചേലക്കോട്, എളനാട്, പഴയന്നൂര്‍, ആറ്റൂര്‍, കിള്ളിമംഗലം, കൊണ്ടാഴി, തോന്നൂര്‍ക്കര, പങ്ങാരപ്പിള്ളി എന്നീ വില്ലേജുകളില്‍പ്പെട്ട 35 രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 9.63 ലക്ഷം രൂപയും, മണ്ഡലത്തിലെ 49 രോഗികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 9.45 ലക്ഷം രൂപയും അനുവദിച്ചതായി യു.ആര്. പ്രദീപ് എം.എല്‍.എ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ചികിത്സാ ധനസഹായ തുക ഓരോരുത്തരുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കും.
പട്ടികജാതി രോഗികളുടെ ചികിത്സാ ധനസഹായം തുക ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍മാര്‍ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലും നിക്ഷേപിക്കുമെന്നും യു.ആര് പ്രദീപ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."