നിര്‍മാണത്തിനിടെ റോഡ് തകര്‍ന്നു; പ്രതിഷേധം ഭയന്ന് ഉടന്‍ പുനര്‍ നിര്‍മിച്ചു
കിഴിശ്ശേരി: നാലര കോടി രൂപ ചെലവഴിച്ച് പണിതുടങ്ങിയ റോഡ് നിര്‍മാണത്തിനിടെ തകര്‍ന്നു. എന്നാല്‍ പ്രതിഷേധം ഭയന്ന് ഉടന്‍ തന്നെ പുനര്‍ നിര്‍മിച്ചു. വിളയില്‍ ചുള്ളിക്കോട് താളിയില്‍ മുക്ക് റോഡാണ് സഞ്ചാരയോഗ്യമാകുന്നതിനു മുന്പെതകര്ന്നത്.
മുന്‍ എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജിയുടെ എം.എല്‍.എ ഫണ്ടണ്ടില്‍ നിന്നും അനുവദിച്ച നാലരക്കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം നടന്നത്. എന്നാല്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കരാറുകാരെക്കുറിച്ചുള്ള അഴിമതി ആരോപണം ചര്‍ച്ചയായിരുന്നു.
റോഡ് നിര്‍മാണത്തിന് വകയിരുത്തിയ സാമഗ്രികള്‍ കരാറുകാര്‍ ഗണ്യമായി കുറച്ചതാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ഉടന്‍ റോഡ് പുനര്‍ നിര്‍മാണം നടത്താന്‍ കരാറുകാരന് നിര്‍ബന്ധിതനാവുകയായിരുന്നു.
വകയിരുത്തിയ ഫണ്ടണ്ടില്‍ തിരിമറി നടത്തിയതാണ് റോഡിന്റെ തകര്‍ച്ചക്ക് കാരണമായതെന്ന ആക്ഷേപം ഉയര്ന്നിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."