HOME
DETAILS
MAL
ആല്‍മരം മുറിച്ചുമാറ്റാത്തത് ഷട്ടറുകള്‍ക്ക് ഭീഷണിയാകുന്നു
backup
January 20 2019 | 07:01 AM
പുതുനഗരം: ചുള്ളിയാര്‍ ഡാമിലെ ആല്‍മരം മുറിച്ചുമാറ്റാത്തത് ഷട്ടറുകള്‍ക്ക് ഭീഷണിയാകുന്നു. ഡാമിന്റെ പ്രധാന ഷട്ടറിന്റെ ഭാഗത്താണ് ഏഴ് ആല്മരങ്ങള് പത്ത് വര്‍ഷത്തിലധികമായി വളരുന്നത്. വളര്‍ന്നുവരുമ്പോള്‍ ശിഖരങ്ങള്മാത്രം മുറിച്ചുവിടുന്നതിനാല് വേരുകള്‍, തടി എന്നിവ വലുതായി ഡാമിലെ കെട്ടിനകത്ത് വേരുകള്‍ കടന്ന അവസ്ഥയാണുള്ളത്. ഡാം സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞതവണ ഡാം സന്ദര്‍ശന സമയത്ത് ആല്മരങ്ങള് വേരോടെ പുഴുതെറിയണമെന്ന് നിര്‍ദേശിച്ചിട്ടും നടപ്പിലായിച്ചില്ല. ആര്മരങ്ങള് കൂടുതല്‍ വിള്ളലുണ്ടാക്കി ഡാമിന്റെ സുരക്ഷക്ക് വിഘാതമുണ്ടാക്കുമെന്നതിനാല് അടിയന്തിരമായി നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."