ഭൂമി അവകാശതര്‍ക്കം എഴുപത്തിനാലുകാരി വനിതാ കമ്മീഷന് പരാതി നല്‍കി
കൊടുങ്ങല്ലൂര്‍: ഭൂമിയുടെ അവകാശതര്‍ക്കവുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ.ന് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ക്കല്ല മറുപടി ലഭിച്ചതെന്നാരോപിച്ച് എഴുപത്തിനാലുകാരി വനിത കമ്മീഷന് പരാതി നല്‍കി. മേത്തല വലിയപണിക്കന്‍തുരുത്ത് കേളചന്ദ്രവീട്ടില്‍ പരേതനായ പുരുഷന്റെ ഭാര്യ അമ്മിണി (74) ആണ് പരാതി നല്‍കിയത്.
നാല് മക്കളുള്ള ഇവരെ അവിവാഹിതനായ ഒരു മകനും, വാഹനപകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ട ഭര്‍ത്താവും, മൂന്ന് മക്കളും ഉള്ള മകളുമാണ് സംരക്ഷിക്കുന്നതെന്നും, ഉയര്‍ന്ന സാമ്പത്തിക നിലയുള്ള മറ്റ് രണ്ട് മക്കള്‍ ഇവരെ ഇതുവരെ സംരക്ഷിച്ചിട്ടില്ലെന്നും, മാത്രമല്ല തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള പത്ത് സെന്റ് ഭൂമിയുടെ ഓഹരിക്കായി തന്നെ നിരന്തരമായി പീഡിപ്പിച്ചുവരികയാണെന്നും പരാതിപെട്ടാണ് ഇവര്‍ 2016 സപ്തംബര്‍ 22 ന് ആര്‍.ഡി.ഒ.ന് പരാതി നല്‍കിയത്.
തലയില്‍ രക്തം കട്ടപിടിക്കുന്ന രോഗവും മറ്റുമായി ഒരു ബാത്ത്‌റൂം പോലുമില്ലാത്ത ഏത് നിമിഷവും പൊളിഞ്ഞ് വീഴാറായ പഴകിദ്രവിച്ച വീട്ടിലാണ് തന്റെ താമസം. തന്നെ സംരക്ഷിക്കാത്ത മക്കളെ സഹായിക്കുന്ന രീതിയിലുള്ള മറുപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചതെന്ന് ഇവര്‍ വനിത കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ജീവിക്കാനുള്ള അവകാശത്തെ തടസപെടുത്തുന്ന രണ്ട് മക്കളുടെയും പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും, തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള പത്ത് സെന്റ് ഭൂമി തന്റെ സംരക്ഷണത്തിനായി അനുവദിച്ചുതരണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."