HOME
DETAILS
MAL
പുതുതായി തുടങ്ങിയ കോളജുകളില്‍ മതിയായ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്ന്
backup
January 20 2019 | 07:01 AM
പട്ടാമ്പി: സര്‍വകലാശാലയില്‍ പുതുതായി തുടങ്ങിയ കോളജിലും, സ്ഥാപനങ്ങളിലും മതിയായ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്ന് കേരള അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടും, സര്‍വകലാശാലയോടും ആവശ്യപ്പെട്ടു.
2019 ജൂലൈ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അധ്യാപകര്‍ക്കും അര്‍ഹതപ്പെട്ട ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് ശമ്പള കമ്മീഷനെ ഉടനടി നിയമിക്കണമെന്നും, ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ക്ഷാമബത്ത കുടിശ്ശികകള്‍ ഉടനടി അനുവദിച്ചു നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."