സായി കളത്തില്‍ നിന്നു ജിംനാസ്റ്റിക് ഔട്ട്
തലശ്ശേരി: സായി സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ജിംനാസ്റ്റിക് സെന്ററിനെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. മറ്റു ഗെയിംസ് പരിശീനം ഇവിടെ ആരംഭിച്ചതോടെയാണ് ജിംനാസ്റ്റികിന് ഇവിടെ നിന്ന് പടിക്കു പുറത്താക്കാനുള്ള നീക്കം തുടങ്ങിയത്.
1990ല്‍ സ്ഥാപിക്കപ്പെട്ട ജിംനാസ്റ്റിക് സെന്റര്‍ തലശ്ശേരിയില്‍ സ്ഥാപിക്കപ്പെട്ടത് തന്നെ സര്‍ക്കസ് കലാകാരന്‍മാരുടെ ആവശ്യപ്രകാരമായിരുന്നു. തലശ്ശേരിയിലെ സായി കേന്ദ്രത്തില്‍ ഗുസ്തി, ഫെന്‍സിങ്ങ് തുടങ്ങിയവയ്ക്കുള്ള പരിശീലനം കൂടെ ആരംഭിച്ചതോടെ ഇവിടുത്തെ അസൗകര്യങ്ങള്‍ വര്‍ധിച്ചു. പഠിതാക്കളായി താമസിക്കുവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതോടെ സ്ഥല പരിമിതിയും പ്രശ്‌നമായി. 60 പേര്‍ക്ക് മാത്രം താമസിക്കാന്‍ സൗകര്യമുള്ള ഹോസ്റ്റലില്‍ 110 ഓളം പേരാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇതിന്റെ ഫലമായി ജിംനാസ്റ്റിക്കിന് പരിശീലനത്തിനെത്തിയ കായികതാരങ്ങളുടെ സൗകര്യങ്ങള്‍ ചുരുങ്ങി.
സായി ജിംനാസ്റ്റിക് കേന്ദ്രത്തില്‍ 50 ഓളം കായികതാരങ്ങളാണ് പരിശീലനം തേടുന്നത്. ഇവരുടെ പരിശീലന സ്ഥലങ്ങളിലേക്ക് അത്‌ലറ്റിക്‌സ്, വോളിബോള്‍,ഗുസ്തി, ഫെന്‍സിങ് എന്നിവയ്ക്കുള്ള പരിശീലനവും കൂടി നടക്കുന്നതിനാലാണ് ജിംനാസ്റ്റിക് പരിശീലന സ്ഥലം നഷ്ടപ്പെടാനിടയായത്. സര്‍ക്കസ് താരങ്ങളുടെ മക്കള്‍ ജിംനാസ്റ്റിക് സെന്ററില്‍ നിന്ന് പരിശീലനം നേടുകയും ഇന്ത്യയിലെ തന്നെ പ്രമുഖ ജിംനാസ്റ്റിക് താരങ്ങളായി സായി കേന്ദ്രത്തിലെ പ്രതിഭകള്‍ തെരഞ്ഞടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന, അന്തര്‍ സംസ്ഥാന, ദേശീയതല ജിംനാസ്റ്റിക് മത്സരങ്ങളില്‍ നിരവധി മെഡലുകള്‍ തലശ്ശേരി സായിസെന്ററിലെ പരിശീലനാര്‍ഥികള്‍ നേടിയിട്ടുണ്ട്. ജിംനാസ്റ്റിക് സെന്ററിനെ തലശ്ശേരി സായ് കേന്ദ്രത്തില്‍ നിന്നൊഴിവാക്കാനുള്ള നീക്കത്തിനു പിന്നില്‍ വോളിബോള്‍, ഗുസ്തി, അത്‌ലറ്റിക് പരിശീലകരാണെന്നും ആരോപണമുണ്ട്.
സജീവന്‍ വടക്കുമ്പാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."