സിറ്റിക്കും ആഴ്‌സനലിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് സിറ്റി ഹഡേഴ്‌സ്ഫീല്‍ഡിനെ പരാജയപ്പെടുത്തി.
18-ാം മിനുട്ടില്‍ ഡാനിലോയാണ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. 54-ാം മിനുട്ടില്‍ റഹീം സ്റ്റിര്‍ലിങും 56-ാം മിനുട്ടില്‍ ലിറോ സനയും സിറ്റിക്കായി ലക്ഷ്യം കണ്ടു. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വ്യത്യാസം നാലാക്കിച്ചുരുക്കി. മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സിയെ തറപറ്റിച്ചു. 14-ാം മിനുട്ടില്‍ ലകാസട്ടെയും 39-ാം മിനുട്ടില്‍ കോശില്‍നിയുമാണ് ആഴ്‌സനലിന് വേണ്ടി ലക്ഷ്യം കണ്ടത്. 47 പോയിന്റുമായി ചെല്‍സി നാലാം സ്ഥാനത്തും 44 പോയിന്റുമായി ആഴ്‌സനല്‍ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ആറാം സ്ഥാനത്തുള്ള യുനൈറ്റഡിനും 44 പോയിന്റാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."