HOME
DETAILS
MAL
റഷ്യന്‍ നയതന്ത്ര പ്രധിനിധിയുമായി കൂടിക്കാഴ്ച: യു.എസ് അറ്റോര്‍ണി ജനറല്‍ വിവാദത്തില്‍
backup
March 03 2017 | 01:03 AM
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ നയതന്ത്ര പ്രധിനിധിയുമായി കൂടിക്കാഴ്ച നടത്തിയ യു.എസ് അറ്റോര്‍ണി ജനറല്‍ പ്രതിരോധത്തില്‍. ജെഫ് സെഷന്‍സാണ് ഇപ്പോള്‍ ട്രംപിന് പുതിയ തലവേദനയായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത പുറത്തുകൊണ്ടു വന്നത്.
സംഭവം ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് അംഗീകരിച്ചു. യു.എസ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണെതിരേ റഷ്യ ഇടപെട്ടുവെന്ന വിവാദത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ വിവാദം. റഷ്യയുമായി ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിനു ബന്ധമില്ലെന്നായിരുന്നു ട്രംപിന്റെ സംഘം അറിയിച്ചത്. ട്രംപിന്റെ വിജയത്തിനായി റഷ്യന്‍ സഹായത്തോടെ സൈബര്‍ ആക്രമണം നടത്തിയ എന്നതായിരുന്നു ആരോപണം. എന്നാല്‍, അറ്റോര്‍ണി ജനറല്‍ പദവി ഏറ്റെടുക്കുന്നതിനു മുന്‍പ് ഇക്കാര്യങ്ങള്‍ സെഷന്‍സ് നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."