തത്സമയ സമ്മാനങ്ങളുമായി ദുബായ് ഗോള്‍ഡ് സമ്മര്‍ഫെസ്റ്റ്
മലപ്പുറം: കുറഞ്ഞ പണിക്കൂലിയും മികച്ച കളക്ഷനുമായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സമ്മര്‍ ഓഫറുകള്‍ക്കു തുടക്കമായി. ഓഫറുകള്‍ ജൂണ്‍ 30വരെ നീണ്ടുനില്‍ക്കും. ഓരോ അഞ്ചു പവന്റെ ബുക്കിങ്ങിനും പര്‍ച്ചേസിനും ഒരു ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കും.
ഇക്കാലയളവില്‍ പര്‍ച്ചേസ് ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങള്‍ക്കു പണിക്കൂലിയില്‍ 15 ശതമാനം ഇളവും അനുവദിക്കും. ജൂണ്‍ 30വരെ വിവാഹാഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നും ബുക്ക് ചെയ്യുന്നവരില്‍നിന്നും 50 നവ ദമ്പതികള്‍ക്ക് തേക്കടിയില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ ഹണിമൂണ്‍ ട്രിപ്പും ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ഓഫറും ഒരുക്കിയതായി ചെയര്‍മാന്‍ പി.പി മുഹമ്മദലി ഹാജി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി ബെന്‍സീര്‍ എന്നിവര്‍ അറിയിച്ചു.
ചെമ്മാട് ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബംബര്‍ നറുക്കെടുപ്പില്‍ അഗ്‌നെയ് തിരൂരങ്ങാടി, റാബിയ പറമ്പില്‍പീടിക, മുഫീദ കുറ്റൂര്‍ നോര്‍ത്ത് ഒന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ നേടി.
നറുക്കെടുപ്പ് ചടങ്ങില്‍ ചെയര്‍മാന്‍ പി.പി മുഹമ്മദലി ഹാജി, ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ പി.പി ബഷീര്‍, ഡയറക്ടര്‍ മൊയ്തീന്‍ ഹാജി, ദുബായ്പ്ലസ് മാനേജര്‍ ഹനീഫ കുന്നുംപുറം, നൗഷാദ് സിറ്റിപാര്‍ക്ക്, മൊയ്തീന്‍ കോയ, അസീസ് പതിനാറുങ്ങല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."