കാങ്കപ്പുഴ റഗുലേറ്റര്‍കംബ്രിഡ്ജ് ഇടംനേടി
ആനക്കര: കുമ്പിടി കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രിഡ്ജ് പുതിയ ബജറ്റില്‍ ഇടം നേടി. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് ഇതിന് അനുമതി വന്നിരുനെങ്കിലും പിന്നീട് മണ്ണ് പരിശോധനമാത്രമാണ് നടന്നത്. അന്ന് ബജറ്റില്‍ വകയിരുത്തിയ പ്രകാരം ഒരു കോടി രൂപ ചിലവില്‍ കുമ്പിടി കാങ്കപ്പുഴ റഗുലേറ്റര്‍ കം ബ്രഡ്ജിന്റെ മണ്ണ് പരിശോധന ആരംഭിക്കുകയും പാറകള്‍കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയതോടെ നാട്ടുകാര്‍ ആഹ്‌ളാദത്തിലാണ്.
എന്നാല്‍ പുതിയ ബജറ്റില്‍ പാലത്തിന്റെ നിര്‍മ്മാണത്തിന് ബജറ്റില്‍ തുക വകയിരുത്തിയതായി തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം പറഞ്ഞു. പാലക്കാട്-മലപ്പുറം ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കാനും ഇരുജില്ലകളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനും കഴിയുന്നതാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ്. വേനല്‍ അടുക്കുമ്പോഴേക്കും ഭാരതപ്പുഴയും പരിസരപ്രദേശങ്ങളും വറ്റിവരളുന്ന സാഹചര്യത്തില്‍ പുതിയ റഗുലേറ്ററിനു പ്രസക്തിയേറെയാണ്.
കുമ്പിടിയില്‍നിന്ന് തൃക്കണാപുരം വഴി 10 കിലോമീറ്ററോളം ദൂരം വളഞ്ഞുവേണം കുറ്റിപ്പുറത്ത് എത്താന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."