20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍
തിരുവനന്തപുരം:പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനം. മറ്റുള്ളവര്‍ക്ക് ഈ സേവനം വളരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കും.
549 കോടി രൂപയാണ് ഐ.ടി മേഖലയ്ക്കായി മൊത്തം നീക്കിവച്ചത്. ടെക്‌നോപാര്‍ക്കിന് 84 കോടി, ഇന്‍ഫോപാര്‍ക്കിന് 67കോടി, സൈബര്‍ പാര്‍ക്കിന് 25 കോടി രൂപയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊരട്ടി എന്നീ ഐ.ടി പാര്‍ക്കുകള്‍ക്കും ടെക്‌നോ ലോഡ്ജുകള്‍ക്കുമായി 55 കോടി രൂപയും നീക്കിവച്ചു.
കേരള സ്റ്റേറ്റ് ഐ.ടി മിഷന് 100 കോടി രൂപ വകയിരുത്തി. 2020 ആകുമ്പോള്‍ ഇന്‍ഫോപാര്‍ക്കില്‍ ഒരു ലക്ഷവും ടെക്‌നോപാര്‍ക്കില്‍ 75,000വും ഐ.ടി ജോലികള്‍ സൃഷ്ടിക്കും. ഐ.ടി ഹാര്‍ഡ്‌വെയര്‍ നിര്‍മാണ ഹബ്ബായി കേരളത്തെ ഉയര്‍ത്താനായി 12 പാര്‍ക്കുകളില്‍ സമഗ്രമായ ഇടപെടല്‍ നടത്തും.
ജാപ്പനീസ്-കൊറിയന്‍,സര്‍ക്കാര്‍- സര്‍ക്കാരിതര സേവനങ്ങള്‍, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ സൗകര്യങ്ങള്‍,വിനോദ- വിജ്ഞാന സേവനങ്ങള്‍ എന്നിവ കംപ്യൂട്ടര്‍, മൊബൈല്‍ മുഖാന്തിരം സാധാരണക്കാര്‍ക്ക് കടമ്പകളില്ലാതെ ലഭ്യമാക്കാന്‍ ഇതുവഴിയൊരുക്കും.
കെ.എസ്.ഇ.ബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി സൃഷ്ടിക്കുന്ന പുതിയൊരു ഓപ്റ്റിക് ഫൈബര്‍ പാത സൃഷ്ടിച്ചായിരിക്കും സാര്‍വത്രിക അടിസ്ഥാന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക.
സര്‍ക്കാര്‍ ഓഫിസുകള്‍,ലൈബ്രറികള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വൈ ഫൈ പ്രസരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റവതരണത്തില്‍ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."