സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ ആരംഭിക്കും
തിരുവനന്തപുരം: ക്രമസമാധാന പാലനത്തിന് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാങ്കേതിക നവീകരണത്തിന് 12 കോടി രൂപ വകയിരുത്തി. വിമന്‍ ബറ്റാലിയന്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി 430 പോസ്റ്റുകള്‍ ആദ്യഗഡു എന്ന രീതിയില്‍ അനുവദിക്കും.
ബറ്റാലിയനുകളില്‍ കമാന്‍ഡോ പ്ലറ്റൂണുകള്‍ രൂപീകരിക്കുന്നതിനുവേണ്ടി 210 പോസ്റ്റുകള്‍ അനുവദിക്കും. ഇതിനുപുറമെ 400 ഡ്രൈവര്‍മാരുടെ പോസ്റ്റുകളും സൃഷ്ടിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം 100 സ്‌കൂളുകളില്‍ക്കൂടി സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റ് ആരംഭിക്കുന്നതിന് ഒന്‍പതു കോടി രൂപയും ജെന്‍ഡര്‍ അവബോധം ഉയര്‍ത്തുന്നതിനും സ്ത്രീസൗഹൃദ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ആറു കോടി രൂപയും വകയിരുത്തി. വിജിലന്‍സിന് 7.5 കോടി രൂപ വകയിരുത്തി. മട്ടന്നൂര്‍ എയര്‍പോര്‍ട്ട്, പന്തീരാങ്കാവ്, മേല്‍പ്പറമ്പ്, കണ്ണനല്ലൂര്‍, ഉടുമ്പഞ്ചോല, എലവുംതിട്ട എന്നീ ആറു പുതിയ പൊലിസ് സ്റ്റേഷനുകള്‍ ആരംഭിക്കും. ജയില്‍ നവീകരണത്തിനു 13 കോടി രൂപ വകയിരുത്തി.
അടഞ്ഞ ജയിലുകളിലെ അടിസ്ഥാന വേതനം 110ല്‍ നിന്നു 130 രൂപയായും തുറന്ന ജയിലുകളിലേതു 148ല്‍ നിന്നു 175 രൂപയായും ഉയര്‍ത്തി. ഇതിലേക്കുള്ള അധികച്ചെലവിനായി മൂന്നു കോടി രൂപ വകയിരുത്തി. ഏലൂര്‍, പട്ടാമ്പി, ഉള്ളൂര്‍, താനൂര്‍ എന്നിവയടക്കം അഞ്ചു പുതിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസസ് സ്റ്റേഷനുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."