വനാതിര്‍ത്തി നിര്‍ണയം; വനം വകുപ്പിന് ഇനി സ്വന്തം സര്‍വേ ഉദ്യാഗസ്ഥര്‍
കോഴിക്കോട്: വനാതിര്‍ത്തികള്‍ നിര്‍ണയിക്കാന്‍ ഇനി വനം വകുപ്പിന് സര്‍വേ വകുപ്പിന്റെ സഹായം തേടേണ്ട. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വനംവകുപ്പിന് സ്വന്തമായി സര്‍വേ ഉദ്യാഗസ്ഥന്മാരായി. ഉത്തരമേഖലയിലെ ആറു ജില്ലകളില്‍ നിന്നായി 29 ഉദ്യോഗസ്ഥരാണ് പരിശീലനം നേടി സര്‍വേ ഉദ്യോഗസ്ഥരായി ചുമതലയേറ്റത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലുള്ളവരെയാണ് ആദ്യഘട്ട പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം കോഴിക്കോട്ടും രണ്ടാം ഘട്ട ഹയര്‍ സര്‍വേ പരിശീലനം തിരുവനന്തപുരത്തുമാണ് നടന്നത്.
ചെയിന്‍ സര്‍വേ അടക്കമുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്.തിരുവനന്തപുരത്തെ മോഡല്‍ ഗവണ്‍മെന്റ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററാണ് രണ്ടു മാസത്തെ പരിശീലനം നല്‍കിയത്. സെക്ഷന്‍ ഓഫിസര്‍മാര്‍, ബീറ്റ് ഓഫിസര്‍മാര്‍ എന്നിവരില്‍ നിന്നും തെരഞ്ഞെടുത്തവരെയാണ് സര്‍വേ ഉദ്യോഗസ്ഥരായി നിയമിച്ചത്. സര്‍വേ ടീം ഇതിനകം വനാതിര്‍ത്തി നിര്‍ണയം ആരംഭിച്ചുകഴിഞ്ഞു. ഇതോടെ മുടങ്ങിക്കിടന്ന പല അതിര്‍ത്തിതര്‍ക്കകേസുകള്‍ക്കും പരിഹാരമാകും.
സര്‍വേ വകുപ്പിലെ ജീവനക്കാരുടെ കുറവ് മൂലം വനംവകുപ്പിന്റെ പല സര്‍വേകള്‍ക്കും കാലതാമസം നേരിട്ടിരുന്നു. ഇത് സുപ്രിംകോടതിയിലും ഹൈക്കോടതിയിലുമുള്ള പല കേസുകളെയും പ്രതികൂലമായി ബാധിച്ചു. നിശ്ചിത സമയത്ത് സര്‍വേ റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ കേസുകള്‍ തള്ളിപ്പോകുന്നതും പതിവായിരുന്നു. സര്‍വേ ടീം ആരംഭിച്ചതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."