ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്യാം, ചെലവു ജില്ലാ കലക്ടര്‍മാര്‍ നല്‍കും
ചെറുവത്തൂര്‍: വരള്‍ച്ചയെ നേരിടാന്‍ അടിയന്തര ഇടപെടലുകള്‍ നടത്താന്‍ തദ്ദേശ ഭരണവകുപ്പിന്റെ നിര്‍ദേശം. കുടിവെള്ളം എത്തിക്കാന്‍ പണം ആരുനല്‍കുമെന്ന ആശങ്ക തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് വേണ്ട. വരള്‍ച്ചയെ നേരിടുന്നതിനായി പഞ്ചായത്തുകള്‍ക്കും, നഗരസഭകള്‍ക്കും ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുമതിയായി. എന്നാല്‍ ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കാന്‍ പാടില്ല.
കുടിവെള്ളം നല്‍കുന്നതിനായി ചെലവഴിച്ച തുകയുടെ ബില്ല് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചാല്‍ ചെലവായ തുക ലഭിക്കും. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ അടിയന്തര നടപടി എന്ന നിലയില്‍ പൊതുകുടിവെള്ള സ്രോതസുകള്‍ വൃത്തിയായി സംരക്ഷിക്കുകയും ശുദ്ധജല വിതരണത്തിന് ഉപയുക്തമാക്കുകയും ചെയ്യണം.
പൊതുകുഴല്‍ കിണര്‍, തുറന്ന കിണര്‍ എന്നിവയുടെ കേടുവന്ന മോട്ടോറുകള്‍,പമ്പ് സെറ്റ് എന്നിവ അറ്റകുറ്റപണികള്‍ നടത്തണം. ഇത്തരം കിണറുകള്‍ ഉപയോഗ പ്രദമാക്കണം.
കുടിവെള്ള പദ്ധതികളില്‍ വൈദ്യുതി കുടിശിക കാരണം ജലവിതരണം മുടങ്ങിക്കിടക്കുകയാണെങ്കില്‍ വൈദ്യുതബന്ധം പുന:സ്ഥാപിക്കാനും വൈദ്യുതി ബില്‍ അടയ്ക്കാനും തുക വകയിരുത്തണമെന്നും തദ്ദേശ ഭരണ വകുപ്പ് ജോയന്റ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."