HOME
DETAILS

1951നു മുന്‍പുള്ളവര്‍ക്കു മാത്രം അസമില്‍ പൗരത്വ ആനുകൂല്യം; ശുപാര്‍ശയ്‌ക്കെതിരേ എതിര്‍പ്പ് ശക്തം

  
backup
February 20 2020 | 03:02 AM

1951%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae

 

 


ന്യൂഡല്‍ഹി: 1951നു മുന്‍പ് അസമിലുള്ളവര്‍ക്കു മാത്രം പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ നല്‍കണമെന്ന ആഭ്യന്തരമന്ത്രാലയം ഉന്നതാധികാര സമിതിയുടെ വിവാദ ശുപാര്‍ശയ്‌ക്കെതിരേ പ്രതിഷേധം ശക്തമായതോടെ ശുപാര്‍ശകള്‍ അംഗീകരിക്കേണ്ടതില്ലെന്ന ആലോചനയില്‍ കേന്ദ്ര സര്‍ക്കാര്‍.
എന്നാല്‍ അസമിലും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കണമെന്ന ശുപാര്‍ശ അംഗീകരിച്ചേക്കും. 1985ലെ അസംകരാറിന്റെ അടിസ്ഥാനത്തില്‍ 1971 മാര്‍ച്ച് 24 ആണ് പൗരത്വപ്പട്ടികയുടെ അടിസ്ഥാന തിയതിയായി നിശ്ചയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് അസം പൗരത്വപ്പട്ടിക തയാറാക്കിയതും. എന്നാല്‍ 1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇതു നടപ്പാക്കിയാല്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പോലും പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ ഇല്ലാതാവും. അസമിലെ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായ എ.ഐ.യു.ഡി.എഫും ബംഗാളി സംസാരിക്കുന്ന വിഭാഗങ്ങളുടെ സംഘടനകളും ഇതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്.
പൗരത്വ പട്ടികയില്‍ ഉള്‍പ്പെട്ട ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളുടെ പൗരത്വം കൂടി ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് എ.ഐ.യു.ഡി.എഫ് നേതാവ് അമീനുന്‍ ഇസ്‌ലാം ചൂണ്ടിക്കാട്ടുന്നത്.
മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വ നിയമഭേദഗതി പ്രകാരം പൗരത്വം നേടാനാവും. നിലവില്‍ അസമിലെ മുസ്‌ലിംകളെ രണ്ടായി തിരിക്കുന്ന സര്‍വേ നടത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
അസം പൗരത്വ പട്ടികയുടെ മാതൃകയില്‍ അസമീസ് ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെയും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെയും രണ്ടായി തിരിക്കുന്ന സര്‍വേയാണ് നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago