ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: ബി.ജെ.പിക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
തൃശൂര്‍: ശബരിമലയില്‍ യുവതി പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെയും, ശബരിമല കര്‍മസമിതിയുടെയും, വിശ്വഹിന്ദു പരിഷതിന്റെയും നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ ട്രാഫിക് ഡിവൈഡറുകളും, ബാരിക്കേഡുകളും മറ്റു പാര്‍ട്ടിക്കാരുടെ കൊടിതോരണങ്ങളും നശിപ്പിക്കുകയും 81 മോട്ടോര്‍ സൈക്കിളുകളിലായി ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി റോഡില്‍ വാഹനതടസമുണ്ടാക്കുകയും, സര്‍ക്കാര്‍ മുതലുകള്‍ നശിപ്പിച്ച് ഒന്നര ലക്ഷം രൂപ നഷ്ടം വരുത്തുകയും ചെയ്ത കേസിലെ ബി.ജെ.പിക്കാരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് നാഗേഷ്, കൗണ്‍സിലര്‍മാരായ എം.എസ് സമ്പൂര്‍ണ , രാവുണ്ണി, മഹേഷ് കെ, അഡ്വ. അനീഷ് കുമാര്‍ , പി. സുധാകരന്, ഉല്ലാസ്ബാബു, വിമേഷ് , കെ. കേശവദാസ് , സുരേന്ദ്രന് ഐനിക്കുന്നത്ത്, അനീഷ് എം.എ. ഇ. എം. ചന്ദ്രന്, പൂര്‍ണിമ സുരേഷ്. , സുരേഷ്. വിപിന്‍ കെ, ഹാരിഷ് പി.എം. എന്നിവരുടെമുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശ്രീമതി.സോഫി തോമസ് തള്ളി ഉത്തരവായി.
മൊത്തം കണ്ടാലറിയാവുന്ന 750 പേരെ പ്രതികളാക്കിയാണ് തൃശൂര്‍ ഈസ്റ്റ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."