HOME
DETAILS

സഊദിയിൽ ഒരു വർഷത്തിനിടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 93

  
backup
February 20, 2020 | 4:23 PM

one-year-died-issue-1234

 

 

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേ൪ മരണപ്പെട്ടത്

 

ജിദ്ദ: സഊദിയിൽ ഒരു വർഷത്തിനിടെ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങളിൽ 93 പേർ മരണപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ട് വെളിപ്പെടുത്തി. അതേസമയം ഇത്രയും പേ൪ മരിച്ചത് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവരാണ്. എന്നാൽ അപകടങ്ങളിൽ പരിക്കേറ്റ 15,638 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 10,860 പേരുടെ പരിക്കുകൾ പൂർണമായും ഭേദമായി. 1119 പേർക്ക് അംഗവൈകല്യം നേരിട്ടു. ഇവരുടെയും പരിക്കുകൾ ഭേദമായിട്ടുണ്ട്. 

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിൽ അപകടങ്ങളിൽ മരണപ്പെട്ടത് -22 പേർ. പരിക്കേറ്റ 2797 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ജിദ്ദയിൽ 13 പേർ മരണപ്പെട്ടു. 3172 പേർ ചികിത്സയിലാണ്. 

തൊഴിൽ അപകടങ്ങളിൽ പെടുന്നവർക്ക് ഗോസി സമഗ്ര വൈദ്യ പരിചരണം ലഭ്യമാക്കുന്നുണ്ട്. ഇവരുടെ ചികിത്സാ ചെലവിന് പരിധി നിശ്ചയിച്ചിട്ടില്ല. തൊഴിൽ പരിക്കുകളെ കുറിച്ച് ഏഴു ദിവസത്തിനകം തൊഴിലാളിയോ പകരക്കാരനോ തൊഴിലുടമയെ അറിയിക്കൽ നിർബന്ധമാണ്. പ്രാഥമിക ശുശ്രൂഷകൾ കൊണ്ട് ഭേദമാകാത്ത പരിക്കുകളെ കുറിച്ച് തൊഴിലുടമകൾ തങ്ങൾക്ക് വിവരം ലഭിച്ച് മൂന്നു ദിവസത്തിനകം ഗോസി ഓഫീസിനെ അറിയിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

തൊഴിൽ പരിക്കുകൾ മൂലം താൽക്കാലികമായി ജോലിക്ക് പോകാൻ കഴിയാത്ത കാലത്തെ പൂർണ വേതനത്തിന് തുല്യമായ അലവൻസ് ലഭിക്കുന്നതിന് ഗോസി വരിക്കാരായ തൊഴിലാളികൾക്ക് അവകാശമുണ്ട്. ഗോസി ചെലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വേതനത്തിന്റെ 75 ശതമാനമാണ് അവലൻസ് ആയി ലഭിക്കുക. തൊഴിൽ പരിക്ക് സംഭവിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ പരിക്ക് ഭേദമാകുന്നതു വരെയുള്ള കാലത്ത് അലവൻസ് വിതരണം ചെയ്യും. 

തൊഴിൽ അപകടങ്ങളിൽ സ്ഥിരവൈകല്യം നേരിടുന്ന സഭദി തൊഴിലാളികൾക്ക് പൂർണ വേതനത്തിന് തുല്യമായ ധനസഹായത്തിന് അവകാശമുണ്ടാകും. ഇത്തരക്കാർ പ്രത്യേക മെഡിക്കൽ കമ്മിറ്റി നിർണയിക്കുന്നതു പ്രകാരം അഞ്ചു വർഷക്കാലം പതിവായി വൈദ്യപരിശോധനകൾക്ക് വിധേയരാകേണ്ടിവരും. വൈകല്യത്തിന്റെ തോതനുസരിച്ച് ധനസഹായ വിതരണം പുനഃപരിശോധിക്കും. തൊഴിൽ പരിക്കുകളിൽ സ്ഥിരവൈകല്യം നേരിടുന്നവർക്ക് പരസഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ തൊഴിലാളിക്ക് വിതരണം ചെയ്യുന്ന ധനസഹായത്തിന്റെ 50 ശതമാനം, പരമാവധി 3500 റിയാലിൽ കവിയാത്ത നിലക്ക് സഹായിയെ ചുമതലപ്പെടുത്തുന്നതിനും ധനസഹായം വിതരണം ചെയ്യും. സഹായിയെ വെക്കുന്നതിനുള്ള ധനസഹായം തുടരുന്നതിന് എത്രമാത്രം ആവശ്യമുണ്ടെന്ന കാര്യം തൊഴിൽ പരിക്കേറ്റ് സ്ഥിരവൈകല്യം നേരിട്ട തൊഴിലാളിയുടെ ആരോഗ്യ നില തുടർച്ചയായി പത്തു വർഷക്കാലം പരിശോധിച്ചാണ് തീരുമാനിക്കുക. പത്തു വർഷത്തിനു ശേഷവും പരസഹായം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ സഹായിക്കുള്ള ധനസഹായ വിതരണം സ്ഥിരമാക്കി മാറ്റും. 

തൊഴിൽ സ്ഥലത്തുണ്ടാകുന്ന അപകടങ്ങളിലും തൊഴിൽ മൂലമുണ്ടാകുന്ന അപകടങ്ങളിലും സംഭവിക്കുന്ന പരിക്കുകൾ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. താമസ സ്ഥലത്തു നിന്ന് തൊഴിൽ സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ സംഭവിക്കുന്ന പരിക്കുകളും തൊഴിൽ പരിക്കുകളായി കണക്കാക്കപ്പെടും. തൊഴിൽ സ്വഭാവം മൂലമുണ്ടാകുന്ന രോഗങ്ങളും ഇതേ പോലെ തൊഴിൽ പരിക്കുകളായി പരിഗണിക്കപ്പെടും. 

തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയിൽ അടയ്‌ക്കേണ്ടത്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം തൊഴിൽ അപകട ഇൻഷുറൻസ് വിഹിതം ഗോസിയിൽ അടയ്ക്കൽ നിർബന്ധമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  22 minutes ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  40 minutes ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  an hour ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  2 hours ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  2 hours ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  3 hours ago
No Image

ബഹ്‌റൈനിനൊപ്പമെന്ന് കുവൈത്ത്; ആക്രമണത്തിൽ ശക്തമായ പ്രതിഷേധം

bahrain
  •  3 hours ago
No Image

അടങ്ങാതെ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി 

Kerala
  •  4 hours ago
No Image

ടിവികെ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സഖ്യകക്ഷികള്‍ക്ക് അനുമതി നല്‍കിയത് രാഷ്ട്രപതി ഭരണം വരാതിരിക്കാന്‍; എന്തുവില കൊടുത്തും ബിജെപിയുടെ കടന്നുകയറ്റം തടയും; എം.കെ സ്റ്റാലിന്‍ 

National
  •  4 hours ago