HOME
DETAILS

ചൈനയില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്

  
backup
February 20, 2020 | 4:28 PM

cotona-virus-issue-world-news-123

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് (കോവിഡ് 19) വ്യാപനത്തില്‍ വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഇന്നലെ രാജ്യത്താകെ 394 പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. കഴിഞ്ഞ ദിവസമിത് 1,749 ആയിരുന്നു. അതിനു മുന്‍പ് 2,000ത്തിനു മുകളിലായിരുന്നു പ്രതിദിനം രോഗം ബാധിച്ചവരുടെ എണ്ണം. ഇതുവരെ വൈറസ് ബാധിച്ചവര്‍ 74,576 പേരാണ്. ഇതില്‍ 14,000ത്തിലധികം പേര്‍ ഇതിനകം രോഗം സുഖപ്പെട്ട് വീടുകളിലേക്കു മടങ്ങി.
അതേസമയം കൊറോണ വൈറസ് മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 2,118 ആയി. ഇന്നലെ 114 പേരാണ് മരിച്ചത്. അതിനിടെ ദക്ഷിണ കൊറിയയില്‍ ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് നേരത്തെ രോഗം പോസിറ്റീവ് ആയിരുന്നു. ജപ്പാന്റെ ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ വൈറസ് ബാധിച്ച യാത്രക്കാരുടെ എണ്ണം 634 ആയി. കപ്പലിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ ഇന്നലെ മരിച്ചു.

അതേ സമയം കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്തുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച യു.എ.ഇയെ യോഗത്തില്‍ അഭിനന്ദിച്ചു. മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വഴി വൈറസ്ബാധ പരക്കാതിരിക്കാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago