HOME
DETAILS

പ്രതിരോധ വിദഗ്ധനായ നേതാവ്

  
backup
January 22 2019 | 19:01 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%b5%e0%b4%bf%e0%b4%a6%e0%b4%97%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%be%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be

#പിണങ്ങോട് അബൂബക്കര്‍
9847700450


ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ വളര്‍ന്നതാണ് താനും പാര്‍ട്ടിയും എന്ന് പിണറായി വിജയന്‍ പറഞ്ഞത് പാര്‍ട്ടി പരിശീലിച്ച പഠനങ്ങളുടെ സൂചനയായിരുന്നു. അധികമാരും കരുതിയിട്ടുണ്ടാവില്ല. സിദ്ധരാമയ്യ എന്ന കര്‍ണാടക മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പോയപ്പോഴാണ് പിണറായി ഇങ്ങനെ നിര്‍ഭയം പറഞ്ഞത്. കൊണ്ടും കൊടുത്തും വളരണമെന്ന തത്ത്വം സമാധാനപ്രിയ രാഷ്ട്രീയമല്ല.
കോടിയേരി ബാലകൃഷ്ണന്‍ ചിരിക്കാന്‍ അറിയുന്ന അപൂര്‍വ കമ്മ്യൂണിസ്റ്റ് നേതാവാണ്. മക്കളെ നാലു കാശുണ്ടാക്കാന്‍വിട്ട പിണറായിയുടെ പാത പിന്‍പറ്റിയ നേതാവുമാണ്. ഒരു ആധുനിക കമ്മ്യൂണിസ്റ്റുകാരന്‍ ആണെന്നാണ് നമ്മുടെ ധാരണ. വരട്ടു തത്ത്വവാദങ്ങള്‍ മടക്കിവച്ച പച്ചയായ മനുഷ്യന്‍. എന്നാല്‍, ചെവിക്കുറ്റിക്ക് അടിക്കാന്‍ മടിക്കേണ്ടതില്ലെന്ന് അണികളോട് പ്രസംഗിക്കുന്ന ദ്വിമുഖ രാഷ്ട്രീയവും ഈ നേതാവിന് ഉണ്ടെന്ന് നമ്മള്‍ അറിയുന്നത് ഇപ്പോഴാണ്.
ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി, മുന്‍ ആഭ്യന്തര മന്ത്രി, കേരളത്തില്‍ വലിയ സാന്നിധ്യമുള്ള രാഷ്ട്രീയ സംഘടനയുടെ നേതാവ് അടിക്കാന്‍ ആഹ്വാനം ചെയ്യുന്നത് അപകടകരം തന്നെയാണ്. അടിച്ചു വളരാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടികള്‍ ഉണ്ടോ എന്നറിയില്ല. കുറുവടിയുമായി ഒരുകൂട്ടര്‍ കുറേക്കാലങ്ങളായി അമ്പല മുറ്റങ്ങളില്‍ അടിതട പഠിപ്പിക്കുന്നുണ്ട് എന്നറിയാം. പോക്കറ്റടി പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഹൈദരാബാദില്‍ ഉള്ളതായി ചെറുപ്പകാലത്ത് വായിച്ചതോര്‍ക്കുന്നു. ഉന്നം തെറ്റാതെ വെടിവയ്ക്കാനും ഉടനടി കൈകാലുകള്‍ തല്ലിപ്പൊട്ടിക്കാനും മിന്നല്‍ വേഗത്തില്‍ പണസഞ്ചി എടുത്തു കടന്നുകളയാനും മുംബൈ അധോലോകത്തില്‍ പഠിപ്പിക്കുന്നുണ്ടത്രെ.
മര്‍മം നോക്കി അടികൊടുക്കാന്‍ കടത്തനാട്ടുകാര്‍ കളരിയില്‍ പഠിപ്പിക്കുന്നുണ്ട്. പി.ആര്‍ കുറുപ്പിന്റെ മകന്‍ മോഹനന്‍ നിയമസഭയില്‍ അഭ്യാസം കാണിച്ചപ്പോള്‍ അതൊരുതരം കളരിച്ചുവടുവയ്പ്പാണെന്നു പറഞ്ഞൊഴിഞ്ഞാണ് അദ്ദേഹം തടി രക്ഷപ്പെടുത്തിയത്. മന്ത്രിക്കസേരയില്‍ കയറി അഭ്യാസം കാണിച്ചത് ഇഷ്ടപ്പെടാത്തവരാണല്ലോ പരിഷ്‌കൃതര്‍. കേരളം ത്രിപുരയാക്കാന്‍ നരേന്ദ്രമോദിയും യുദ്ധക്കളമാക്കാന്‍ കോടിയേരിയും പിണറായിയുടെ പൊലിസും ഒരുങ്ങിയാല്‍ അനേകം രക്ഷിതാക്കള്‍ക്കു ദുഃഖിക്കേണ്ടിവരും. അണികളോട് അടി ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയക്കാര്‍ രാഷ്ട്രപിതാവ് ഗാന്ധിജിയെ അടിക്കടി വധിക്കുകയാണ്. ഇത്തരം രാഷ്ട്രീയപ്പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവരണം. പെരുമാറ്റച്ചട്ടങ്ങളും പാര്‍ട്ടികള്‍ക്ക് ഉണ്ടാവണം. വണ്‍ ടൂ ത്രീ കൊല സംവിധാനം ചെയ്ത കഥ പറഞ്ഞുതന്ന മണിയാശാനോളം കോടിയേരി വളര്‍ന്നിട്ടില്ലെന്നത് സമാധാനം തന്നെ.

ദുബൈ ഭരണാധികാരിയുടെ
ആത്മകഥ

ഒരു സാഹിത്യശാഖയായി ആത്മകഥ വളര്‍ന്നിട്ടുണ്ട്. ആത്മവഞ്ചനയാണ് ഈ കഥയെന്നൊരു പേരുദോഷവും നിലവിലുണ്ട്. ചിലര്‍ സത്യസന്ധമായി എഴുതും. മറ്റു ചിലര്‍ വക്രീകരിച്ച്, പര്‍വതീകരിച്ച് എഴുതും. എ.കെ ഗോപാലന്‍ ആത്മകഥയില്‍ പറഞ്ഞ ഒരുഭാഗം ബല്‍റാം പറഞ്ഞത് എന്തെല്ലാം കോലാഹലങ്ങളാണ് വരുത്തിവച്ചത്. അച്ചടിമഷി പുരണ്ട പുസ്തകത്തിലെ സത്യസന്ധമായ ആവിഷ്‌കാരം മറച്ചുവയ്ക്കണം എന്നായിരുന്നു പലരും പറഞ്ഞത്. അനുസ്മരണപ്പതിപ്പുകളിലും എഴുതുന്നവരുടെ മഹത്വം എഴുതാനാണ് പലരും മിടുക്കുകാണിക്കുന്നത്. എഴുതപ്പെടുന്നവരെ മറക്കുകയാണ് പലരും.
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തന്റെ കഥ (കിസ്സത്തീ) എന്ന പേരില്‍ ഒരു ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിയും ഗ്രന്ഥകാരനുമായ ശൈഖ് മുഹമ്മദ് നല്ല ഒരു കലാവാസനയുള്ള ഭരണാധികാരി കൂടിയാണ്. ഇറാഖ് അധിനിവേശം ഉരുണ്ടുകൂടിയ നിര്‍ണായക ഘട്ടത്തില്‍ ബഗ്ദാദിലെ സദ്ദാമിനെ കൊട്ടാരത്തില്‍ അഞ്ചു മണിക്കൂര്‍ നേരം സദ്ദാമുമായി സംസാരിച്ചുവത്രെ. ദുബൈയില്‍ അഭയം തരാമെന്ന് സദ്ദാമിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ: 'പ്രിയ മുഹമ്മദ്, നമ്മള്‍ സംസാരിക്കുന്നത് എന്റെ സുരക്ഷയെ സംബന്ധിച്ചല്ല. ഇറാഖിന്റെ സുരക്ഷയെ സംബന്ധിച്ചാണ്.' ദേശസ്‌നേഹം കലര്‍പ്പില്ലാതെ കൊണ്ടുനടന്ന അറബ് ദേശീയതയുടെ അടയാളമായിരുന്നു സദ്ദാം ഹുസൈന്‍.
അന്ധമായ ദേശസ്‌നേഹം ഫാസിസത്തിന്റെ അടയാളമാണ്. പല കാലങ്ങളില്‍ പലയിടങ്ങളിലായി പലരും ഈ വംശീയ വെറി വിപണി വസ്തുവായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അധികമായാല്‍ അമൃതും വിഷം. ഈ പഴമൊഴിയൊന്നും ഈ അന്ധത ബാധിച്ചവര്‍ക്ക് മനസിലാവില്ല. ഭാരതത്തിലെ ഫാസിസ്റ്റുകളുടെ ജൈവഘടകം കളങ്കിതമായ ദേശീയവാദമാണ്. ചിലരുടെ ആത്മകഥ പരിസരബന്ധിതമാണ്. 'ദൈവങ്ങളുടെയും പിശാചുക്കളുടെയും ഇടയില്‍ ജനിച്ച, സംസ്‌കൃതവും ഋഗ്വേദവും പഠിക്കാന്‍ ബാല്യം കഴിച്ചുകൂട്ടിയ ഒരാള്‍ കമ്മ്യൂണിസ്റ്റായി മാറിയ കഥ അയാള്‍ പറയുന്നത് ആ ജീവിതവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത പതിനായിരക്കണക്കായ വായനക്കാര്‍ക്ക് സഹായകമാകും എന്നാണ് എന്റെ പക്ഷം' (ഇ.എം.എസ് ആത്മകഥ- പേജ് 312).
വാസ്തവത്തില്‍ ഒരാള്‍ക്കും സ്വന്തമായി കഥകളില്ല. പകര്‍ത്തപ്പെടുകയാണ് പലരുടെയും ജീവിതം എന്നര്‍ഥം. ശൈഖ് മുഹമ്മദിന്റെ വെളിപ്പെടുത്തല്‍ നല്‍കുന്ന പ്രധാന സന്ദേശം സദ്ദാം ഹുസൈന്‍ ആത്മാര്‍ഥമായി തന്റെ ജനതയെയും രാഷ്ട്രത്തെയും സ്‌നേഹിച്ചിരുന്നു എന്നുതന്നെയാണ്. പാശ്ചാത്യര്‍ പറഞ്ഞുണ്ടാക്കിയതുപോലെ അദ്ദേഹം വംശീയ ഭ്രാന്തനല്ല. പച്ചയായ ഒരു ദേശീയവാദി ആയിരുന്നു. അകക്കണ്ണില്ലാത്ത ആശയം ആത്മനാശമാണ്.

ചിലരുടെ മാത്രം അച്ചാദിന്‍

ഏതാണ്ട് അരനൂറ്റാണ്ടു കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് ഇന്ത്യയുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങള്‍ പ്രധാനമന്ത്രി പ്രസംഗിച്ചു. പദവിക്കു ചേര്‍ന്നതായില്ല മോദിയുടെ പ്രസംഗം എന്ന് പലരും പിന്നീട് പറഞ്ഞു. കോടതിയലക്ഷ്യം വരെ ആരോപിക്കപ്പെട്ടു. മോദി എവിടെ ചെന്നാലും പറയാറുള്ളത്‌കേരളത്തിലും പറഞ്ഞു. ആകാശപ്പറക്കലിലും ആനന്ദം ആസ്വദിക്കുന്നതിലുമാണ് അദ്ദേഹത്തിനു താല്‍പര്യം. ടൂറിസമാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഒരു കാര്‍ഷിക രാജ്യത്ത് കൃഷിയെക്കുറിച്ച് ഒന്നും പറയാതെ ഉപരിതല സ്പര്‍ശിയായ വികസനത്തെക്കുറിച്ചു ബഡായി പറഞ്ഞുപോകുന്നത് അനുചിതമാണ്. വിദേശികള്‍ കൂട്ടത്തോടെ നമ്മുടെ രാജ്യത്തു വന്നാല്‍ ചായക്കടയും ഷോപ്പിങ് മാളുകളും റിസോര്‍ട്ടുകളുമൊക്കെ പച്ചപിടിക്കും. ധാരാളം വിമാനക്കമ്പനികളും ധാരാളം വിമാനത്താവളങ്ങളും ഉണ്ടാവട്ടെ. റോഡുകളൊക്കെ നല്ല വീതികൂട്ടി ഭംഗിയാക്കി ഇരുവശത്തും പൂക്കള്‍ പിടിപ്പിച്ച് സൗന്ദര്യം വര്‍ധിപ്പിക്കട്ടെ. അവര്‍ക്കു വച്ചുവിളമ്പാന്‍ എന്തങ്കിലും വേണ്ടേ? പാലും പഴവും ഭക്ഷ്യവസ്തുക്കളും ഉദ്പാദിപ്പിക്കേണ്ടത് ആവശ്യമാണല്ലോ.
വിദേശികള്‍ എന്തു കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകില്ലല്ലോ എന്ന് സമാധാനിച്ച നല്ല കര്‍ഷകര്‍ പാര്‍ത്തിരുന്ന നാടാണ് കേരളം. അമേരിക്കയില്‍ നിന്നും മറ്റും രാസവളം ഇറക്കുമതി ചെയ്തു കൃഷി ചെയ്തതിന്റെ ഫലമായി ആകെ ഉണ്ടായിരുന്ന 238.78 മില്യണ്‍ ഹെക്ടര്‍ ഭൂമിയുടെ 35 ശതമാനമായ 120.40 മില്യണ്‍ ഹെക്ടര്‍ തരിശുഭൂമിയായി മാറി. നാടന്‍മാര്‍ പറയുന്ന കമ്മ്യൂണിസ്റ്റ്അപ്പ എന്ന ചെടി പോലും വളരാതെ ഭാരതത്തിന്റെ ഈ ഭൂപ്രദേശം നശിച്ചുകഴിഞ്ഞു. കൃഷിയെക്കുറിച്ച് സംസാരമില്ല, പദ്ധതികളില്ല. 15 ഇനം കാര്‍ഷികോല്‍പന്നങ്ങള്‍ക്കു താങ്ങുവിലയിലും താഴെയാണ് മാര്‍ക്കറ്റ് വില. നെല്ല്, ഗോതമ്പ്, കാപ്പി, ഏലം, കുരുമുളക്, റബ്ബര്‍, വിവിധയിനം പച്ചക്കറികള്‍, പുഷ്പങ്ങള്‍, ചണ തുടങ്ങിയ എല്ലാ കാര്‍ഷിക മേഖലകളും പരാജയമാണ്.
നിരവധി വിമാനത്താവളങ്ങളും ഇരുഭാഗവും മോടി വരുത്തിയ റോഡും പഞ്ചനക്ഷത്ര താമസ സൗകര്യങ്ങളും പ്രകൃതിയൊരുക്കിയ മനോഹരമായ കാഴ്ചകളും മാത്രം മതിയോ സഞ്ചാരികള്‍ക്ക്? പാലു വേണം, പഴം വേണം, ഭക്ഷണം വേണം. പുതുതായി തുറക്കുന്നത് ബാറുകള്‍ മാത്രം. ഭ്രാന്തന്‍ വെള്ളം മാത്രം കുടിച്ച് സഞ്ചാരികള്‍ക്ക് ജീവിക്കാനാവുമോ? നരേന്ദ്രമോദിക്ക് നരേന്ദ്രമോദി ആവാനല്ലേ കഴിയൂ. അദ്ദേഹം ആനന്ദകരമായ സുഖ ജീവിതത്തിലാണ്. ഗുജറാത്തിലെ മുന്‍ സാമൂഹ്യക്ഷേമ മന്ത്രിയും ഇപ്പോഴും ബി.ജെ.പി നേതാവുമായ മഹതി പറഞ്ഞത് അച്ചാദിന്‍ ചിലര്‍ക്കു മാത്രമാണെന്നും സാധാരണക്കാര്‍ക്ക് ഇതുവരെ അത് ലഭ്യമായിട്ടില്ല എന്നുമാണ്.

ഫ്രാങ്കോയ്ക്കടുത്തെത്തുന്ന
കന്യാസ്ത്രീകള്‍

അമേരിക്കയില്‍ ചായകുടി പോലെ ഇടയ്ക്കിടെ നടക്കുന്ന സംഭവമാണ് ബലാത്സംഗം എന്നു പറഞ്ഞു പുലിവാലുപിടിച്ച നായനാരെ വീണ്ടും ഓര്‍ത്തുപോകുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളത് കടല കൊറിക്കുന്നതു പോലെ ആക്കാനുള്ള ശ്രമത്തിലാണ് ചിലരെന്ന് സംശയിക്കണം. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ രാജ്യമാണ് ഇന്ത്യ. ജലന്ധര്‍ ബിഷപ്പ ്ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തില്‍ വന്ന് കന്യാസ്ത്രീ മഠങ്ങളില്‍ താമസിച്ച് കാണിച്ച വേലകള്‍ പുറത്തുവന്നു. പൊലിസ് കേസെടുക്കാനും അറസ്റ്റ് ചെയ്യിക്കാനും കന്യാസ്ത്രീകള്‍പെട്ട പാട് ചില്ലറയല്ല. സമരത്തിനു നേതൃത്വം നല്‍കിയ കന്യാസ്ത്രീകളെ ഒന്നിച്ച് ഇപ്പോള്‍ നാടുകടത്തുകയാണ് സഭ. പഞ്ചാബിലേക്കും ബീഹാറിലേക്കുമൊക്കെയാണ് ഇവര്‍ക്കു സ്ഥലംമാറ്റം. ജലന്ധറില്‍നിന്ന് കേരളത്തോളം വന്ന് ബുദ്ധിമുട്ടണ്ട, തൊട്ടയല്‍പക്കത്ത് ഇരകളെ എത്തിച്ചുതരാം എന്ന് പറയുന്നതുപോലെയാണ് സഭയുടെ നടപടി. പല മഠങ്ങളും ആശ്രമങ്ങളുംപേരുദോഷം ധാരാളം ഉണ്ടാക്കിയവയാണ്. ഇരകള്‍ക്ക് പലപ്പോഴും നീതി ലഭിക്കുന്നില്ല. മാധ്യമങ്ങളുടെ ഇടപെടല്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ഇത്തരം ആത്മീയ കേന്ദ്രങ്ങളില്‍ നിന്ന് കണ്ണുനീരിന്റെ പുഴകള്‍ തന്നെ ഒഴുകുമായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago