സി.പി.എം കുടുംബ യോഗങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സി.പി.എം സംഘടിപ്പിക്കുന്ന കുടുംബ യോഗങ്ങള്‍ക്ക് ധര്‍മടത്ത് മുഖ്യമന്ത്രി തുടക്കംകുറിച്ചു. രണ്ടുദിവസത്തെ കുടുംബ സംഗമം ഇന്നും തുടരും. മണ്ഡലത്തിലെ ഒന്‍പതു കുടുംബ യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് കുടുംബ യോഗങ്ങളിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയ്ക്കു മുന്‍പ് ആദ്യഘട്ട കുടുംബ യോഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
മന്ത്രിമാരും എം.എല്‍.എമാരും അതാതു മണ്ഡലങ്ങളിലെ കുടുംബ സംഗമങ്ങളില്‍ നേരിട്ട് പങ്കെടുക്കാനാണു പാര്‍ട്ടി നിര്‍ദേശം. മറ്റു മണ്ഡലങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കാണു ചുമതല.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കുടുംബ സംഗമങ്ങളോടെയാണു പരിപാടിക്കു തുടക്കമായത്. രണ്ടാംഘട്ടമായി ഫെബ്രുവരി 19, 20 തിയതികളില്‍ മറ്റ് ഒന്‍പതു കുടുംബ യോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. സി.പി.എം ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റ ഭരണ നേട്ടങ്ങള്‍ താഴേത്തട്ടിലെത്തിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പാര്‍ട്ടി നിലപാടും യോഗങ്ങളില്‍ വിശദീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."