മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ ശാസ്ത്ര പാര്‍ക്ക് ഒരുങ്ങി
മാനന്തവാടി: ശാസ്ത്രപഠനം രസകരവും പ്രായോഗികവുമായ പരീക്ഷണങ്ങള്‍ സ്വയം ചെയ്തു പഠിക്കാനും വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുന്ന ശാസ്ത്രപാര്‍ക്ക് മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ ആരംഭിച്ചു. സമഗ്രശിക്ഷ കേരളയുടെ ധനസഹായത്തോടെ ജില്ലയില്‍ ആരംഭിക്കുന്ന ശാസ്ത്രപാര്‍ക്കുകളില്‍ ആദ്യത്തേതാണ് മാനന്തവാടി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നത്. ശാസ്ത്രക്ലാസുകളില്‍ പഠിക്കുന്ന തത്വങ്ങളും, ആശയങ്ങളും നേരനുഭവത്തിലൂടെ അറിവുനിര്‍മാണത്തിന് ഉതകുന്നതാണ് ശാസ്ത്രപാര്‍ക്ക്. ഒ.ആര്‍ കേളു എം.എല്‍.എ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആര്‍സിയുടെ നേതൃത്വത്തില്‍ സമഗ്രശിക്ഷ വയനാട് ജില്ലയിലെ ട്രെയിനര്‍മാരുടെയും സി.ആര്‍.സി കോഡിനേറ്റര്‍മാരുടെയും നേതൃത്വത്തിലാണ് ശാസ്ത്രപാര്‍ക്ക് ഒരുക്കിയത്. എല്ലാ വിദ്യാലയങ്ങളിലും ഇത്തരം പാര്‍ക്ക് ഒരുക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ മാനന്തവാടിക്കു പുറമെ, കുപ്പാടി ജി.എച്ച്.എസ്.എസ്, അച്ചൂര്‍ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലും പാര്‍ക്ക് ഈ വര്‍ഷം തന്നെ തയാറാക്കും.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.കെ തുളസീദാസ് അധ്യക്ഷനായി. പ്രധാനാധ്യാപിക ലില്ലി മാത്യൂ സ്വാഗതം പറഞ്ഞു.
സമഗ്ര ശിക്ഷ കേരള, വയനാട് ജില്ല പ്രൊജക്ട് ഓഫിസര്‍ ജി.എന്‍ ബാബുരാജ് പദ്ധതി വിശദീകരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി. അനിതാ ഭായി, ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, ബി.പി.ഒ കെ. സത്യന്‍, വൈത്തിരി ബി.പി.ഒ എ.കെ ഷിബു, ശാസ്ത്രപാര്‍ക്ക് കോഡിനേറ്റര്‍ കെ.ബി അനില്‍കുമാര്‍ സംസാരിച്ചു. തുടര്‍ന്ന് മാനന്തവാടി ഉപജില്ലയില്‍ ശാസ്ത്രാധ്യാപകരുടെ സംഗമവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."