HOME
DETAILS
MAL
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
backup
March 04 2017 | 00:03 AM
കൊട്ടാരക്കര: നാസിക്കിലെ ദേവലാലിയില്‍ കരസേന ക്യാംപിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യു(33) വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 8 മണിയോടെ ജറ്റ് എയര്‍വെയ്‌സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്നും പാങ്ങോട് മിലിട്ടറി ക്യാംപിലേക്ക് കൊണ്ടുപോകും. അവിടെ നിന്നും മിലിട്ടറി ട്രക്കില്‍ ജന്മനാട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."