വിഴിഞ്ഞം വാര്‍ഫിലെ ചരക്കു നീക്കം ഇന്ന് പുനരാരംഭിക്കും
വിഴിഞ്ഞം: ഓട്ടോ ഡ്രൈവര്‍മാരുടെ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിഴിഞ്ഞം വാര്‍ഫിലെ ചരക്ക് നീക്കം ഇന്ന് പുനരാരംഭിക്കും. പൊലിസിന്റെ സംരക്ഷണയിലായിരിക്കും ചരക്കു നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് ദിവസം മുന്‍പ് ചരക്കുമായി തീരം വിടേണ്ടിയിരുന്ന കപ്പലിന്റെ യാത്ര വാര്‍ഫിലെ അക്രമത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാിരുന്നു. ചരക്കുനീക്കം ഇന്ന് പുനരാരംഭിക്കുന്നതോടെ തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ടണ്‍ കണക്കിന് പച്ചക്കറികളും പഴവര്‍ഗങ്ങളും മാലിക്ക് പുറപ്പെടെണ്ട എം.വി.ന്യൂ മത്ത് രണ്ട് എന്ന കപ്പലിലേക്ക് കയറ്റും.ചരക്ക് ഗതാഗതം നിലച്ചാല്‍ പോര്‍ട്ടിന്റെ വരുമാനമുള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നു കണ്ട് ഉന്നതര്‍ ഇടപെട്ടാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടത്.
എന്നാല്‍ അക്രമ സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട പോര്‍ട്ടിന്റെയും കസ്റ്റംസിന്റെയും ഓഫിസുകള്‍ ഇതുവരെയും തുറന്നില്ല. പൊലിസ് സംരക്ഷണമില്ലാതെ വാര്‍ഫില്‍ പണിയെടുക്കാനാവില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. മര്‍ദനമേറ്റ് ആശുപത്രിയിലായ ജീവനക്കാര്‍ക്ക് പകരം ആരെയും നിയമിച്ചിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."