പെരുമാതുറ പഞ്ചായത്തും-മുതലപ്പൊഴി ടൂറിസം പദ്ധതിയും യാഥാര്‍ഥ്യമായില്ല
പെരുമാതുറ: പെരുമാതുറ പഞ്ചായത്തും, മുതലപ്പൊഴി ടൂറിസം പദ്ധതിക്കുമായുള്ള കാത്തിരിപ്പ് തുടരുന്നു. പെരുമാതുറയിലെ ഒരു കൂട്ടം ജനതയും സാമൂഹിക സംഘടനകളുമാണ് പെരുമാതുറ പഞ്ചായത്തിനും മുതലപ്പൊഴി ടൂറിസം പദ്ധതിക്കുമായി ഇന്നും മുന്നിലുള്ളത്.
പെരുമാതുറയിലെ ഭൂമി ശാസ്ത്രവും ജനസംഖ്യയും അതേപോലെ ഇവിടത്തെ ജനത അനുഭവിക്കുന്ന അവഗണമനസിലാക്കിയും മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.കെ.മുനീറാണ് പെരുമാതുറ പഞ്ചായത്തിന്റെ ഉത്തരവിറക്കിയത്. കഠിനംകുളം പഞ്ചായത്തിലെ ആറുവാര്‍ഡും ചിറയിന്‍കീഴ് പഞ്ചായത്തിലെ മൂന്ന് വാര്‍ഡും, അഴൂര്‍ പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളേയും കൂട്ടി 13 വാര്‍ഡുകളാക്കി ഏകദേശം ഇരുപത്തി ഒന്നായിരം വോട്ടറന്മാരെ ഉള്‍പ്പെടുത്തിയാണ് 2015ല്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്.
എന്നാല്‍ പഞ്ചായത്ത് ഇലക്ഷന് രണ്ട് മാസം മാത്രം അവശേഷിക്കേ ഈ കാരണം കാണിച്ച് ഇലക്ഷന്‍ കമ്മിഷന്‍ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതോടെ ഉത്തരവ് മുടങ്ങിയെങ്കിലും പിണറായി സര്‍ക്കാര്‍ വന്നത് മുതല്‍ പെരുമാതുറ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി നാട്ടുകാര്‍ രംഗത്തുണ്ട്. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉത്തരവ് നടപ്പാക്കുന്നതിന്് തടസമായിരിക്കുകയാണ്. അഖില പെരുമാതുറയില്‍പ്പെട്ട സി പി ഐ (എം) ലെ ഏഴ് ബ്രാഞ്ച് കമ്മിറ്റികളും അതേപോലെ കഠിനംകുളം പഞ്ചായത്തിലെ 6 വാര്‍ഡുകളിലെ ബ്രാഞ്ച് കന്മിറ്റികളും പെരുമാതുറ പഞ്ചായത്തിന് പച്ചക്കൊടി കാണിച്ച് പ്രമേയം പാസ്സാക്കി മേല്‍ കടകങ്ങള്‍ക്ക് നല്‍കിയിട്ടും അവിടങ്ങളിലെ ചില താല്‍പര്യമില്ലായ്മയാണ് ഇപ്പോല്‍ ഇതിന് തടസമായി നില്‍ക്കുന്നതായി പറയുന്നത്.
ഒരു പഞ്ചായത്ത് രൂപീകരണത്തിന് ഏറ്റവും കുറഞ ജനസംഖ്യ 15000 മാണ്. നിലവില്‍ കഠിനംകുളം പഞ്ചായത്തിലുള്ളത് 60,000ത്തിന് പുറത്താണ് ഇതിനോട് അടുത്ത് തന്നെ വരും ചിറയിന്‍കീഴ്, അഴൂര്‍ പഞ്ചായത്തുകളിലും.നിലവില്‍ പെരുമാതുറ പഞ്ചായത്ത് സാദ്ധ്യമാകുന്നതിന് യാതൊരുവിധ നിയമ തടസവുമില്ലങ്കിലും ഇതിനെ അട്ടിമറിക്കാനുള്ള കടുത്ത പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉദ്യോഗസംഘങ്ങളുടെയും പരിശ്രമങ്ങള്‍ നടക്കുന്നതായും പരാതിയുണ്ട്.
പെരുമാതുറ മുതലപ്പൊഴി, ടൂറിസം പദ്ധതി നടപ്പിലാക്കാനും അതിനായി ആദ്യ ഗഡുവായി മൂന്ന്‌കോടി രൂപ അനുവദിച്ച് കൊണ്ട് തുക ഹാര്‍ബര്‍ അതോറിറ്റിക്ക് കൈമാറിയതും കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ്.പെരുമാതുറയില്‍ പൊന്ന് വിളയിക്കുന്ന പദ്ധതിയെന്ന് പ്രഖ്യാപിച്ച ഈ പദ്ധതിയും ഇന്ന് എവിടെയുമെത്താതെ നില്ക്കുന്നു. രൂപരേഖ തയാറാക്കി സര്‍വേയും പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒക്കെ നഷ്ട്ടപെടലിന്റെ വക്കിലാണുള്ളത്. ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്തിടം ഇന്ന് അദാനി ഗ്രൂപ്പിന് നിര്‍മാണത്തിനായി നല്‍കി കഴിഞ്ഞു.അദാനിയുടെ ഇവിടത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു.
കെട്ടിട നിര്‍മാണത്തിന് പിന്നിലായി അടുത്ത ദിവസം ടൂറിസത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈ സഫാരി പാർക്ക് തുറന്നു
uae
• 2 months agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 2 months agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 2 months agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 2 months agoഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
National
• 2 months agoകേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 2 months agoഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍
National
• 2 months ago'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്
Kerala
• 2 months agoപാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍
Kerala
• 2 months ago'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും
Kerala
• 2 months agoമഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന് ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
International
• 2 months agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം
Kerala
• 2 months ago'മുഖ്യമന്ത്രിക്ക് പി.ആര് ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്‍ശനവുമായി റിയാസ്
Kerala
• 2 months ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര് ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി'
Kerala
• 2 months agoചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു
Kerala
• 2 months agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 months agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഒരു കേടിയിലേറെ ജനതയും ബങ്കറുകളില്‍