HOME
DETAILS

കൊണ്ടോട്ടി നഗരസഭയില്‍ നികുതി വര്‍ധിപ്പിക്കുന്നു

  
backup
January 23 2019 | 06:01 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8

കൊണ്ടോട്ടി: നഗരസഭയില്‍ നികുതി വര്‍ധിപ്പിക്കാന്‍ കൗണ്‍സില്‍ തീരുമാം. പുതിയ നികുതി വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും നഗരസഭയില്‍ ഇതുവരെ നടപ്പാക്കിയിരുന്നില്ല. സ്വകാര്യ കെട്ടിടങ്ങള്‍, ആശുപത്രികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍,വീടുകള്‍ തുടങ്ങിയവക്കാണ് നികുതി വര്‍ധിപ്പിക്കുന്നത്. നികുതി പരിഷ്‌കരണം നടപ്പാക്കാത്ത നഗരസഭകള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് നികുതി വര്‍ധിപ്പിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്.
വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഒന്നുമുതല്‍ പത്ത് ശതമാനം വരെയാണ് നികുതി വര്‍ധിപ്പിക്കുക. നഗരസഭാ സേവനങ്ങള്‍ ലഭ്യമാകുന്ന ഇടങ്ങളില്‍ നികുതി കൂടും. ശുചിത്വപരിപാലനം, കുടിവെള്ളം ലഭ്യത, തെരുവുവിളക്കുകള്‍, അഴുക്കുചാല്‍ തുടങ്ങിയവ കൊണ്ടോട്ടി നഗരസഭ നടപ്പാക്കിയിട്ടുണ്ട്.ഇത്തരം ഇടങ്ങളില്‍ 10 ശതമാനം വരെ നികുതി നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ ചട്ടം.
സ്വകാര്യ ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ ഫീ 300 രൂപയില്‍ നിന്ന് 2500 രൂപയായി വര്‍ധിപ്പിക്കും.
ഇവരുടെ ലൈസന്‍സ് പുതുക്കുന്നതിന് ആയിരം രൂപയുമായിരിക്കും.പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ആയിരം രൂപയും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 500 രൂപയുമാക്കി.കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ യു.കെ മമ്മദിശ, പി.എ അഹമ്മദ് കബീര്‍, മുഹമ്മദ് ഷാ മാസ്റ്റര്‍,സൗദാമിനി, അഡ്വ.കെ.കെ.സമദ്, സി.കെ നാടികുട്ടി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago