HOME
DETAILS

കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കി​ല്ല; വാർത്ത മാധ്യമ സൃഷ്ടിയെന്ന് രമേശ് ചെന്നിത്തല

  
backup
February 22 2020 | 11:02 AM

ramesh-chennithala-statement

ജിദ്ദ:കു​ട്ട​നാ​ട് സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കു​ട്ട​നാ​ട് സീ​റ്റ് സം​ബ​ന്ധി​ച്ച്‌ ആ​രു​മാ​യും ഒ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​ക യു​.ഡി​.എ​ഫാ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.റിയാദില്‍ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ്‌ ഇക്കാര്യം അറിയിച്ചത്. ഇതറിയാതെയാണ് ജോസ് കെ മാണി ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവന നടത്തുന്നത്. ഇത് അബദ്ധമാണ്. തീരുമാനമെടുക്കാത്ത കാര്യത്തില്‍ പ്രസ്താവന നടത്താതിരിക്കുന്നതാണ് നേതാക്കള്‍ക്ക് നല്ലതെന്നും ചെന്നിത്തല ഓര്‍മപ്പെടുത്തി.

അതേ സമയം പൗരത്വ വിരുദ്ധ സമരം എങ്ങിനെ ശക്തിപ്പെടുത്തണമെന്ന കാര്യത്തില്‍ ഈ മാസം 25ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. 

പൗരത്വ ബില്ലിനെതിരെയുള്ള സമരം മുസ്ലിങ്ങള്‍ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ചെയ്യുന്ന സമരമല്ല. ഇന്ത്യയിലെ എല്ലാ മതേതരത്വ വിശ്വാസികളും എല്ലാ വിഭാഗം ആളുകളും ഈ സമരം ഏറ്റു എടുത്തുകഴിഞ്ഞുവെന്നും കോണ്‍ഗ്രസ്‌ ഒരിക്കലും എന്‍.ആര്‍ സി , എന്‍. പി.ആര്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമ പ്രശ്നത്തിലും സര്‍ക്കാരുമായി സഹകരിച്ചു കൊണ്ട് മാതൃക സൃഷ്ടിക്കുകയാണ് താന്‍ ചെയ്തത്. പക്ഷെ അതും പിന്നീട് രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യാന്‍ സി. പി.എം ശ്രമിച്ചപ്പോഴാണ് പിന്നീട് കോണ്‍ഗ്രസ് സി.പി.എമ്മിന്റെ ഇരട്ടത്താപ്പും മുതലെടുപ്പ് രാഷ്ട്രീയവും കേരള ജനതക്ക് മുന്‍പില്‍ തുറന്ന് കാണിച്ചതെന്നും യോജിച്ചുള്ള സമരത്തില്‍ നിന്ന് പിന്മാറിയത് യു.ഡി.എഫ് അല്ല ആദ്യം പിന്‍മാറിയത് എല്‍.ഡി.എഫ് ആണ്‌.
ഞങ്ങളോടെ പറയാതെ ഒറ്റയ്ക്ക് സമരം പ്രഖ്യാപിച്ച്‌ നാടകം കളിക്കുകയായിരുന്നു.

കേരളം ഇന്ന് അഴിമതിയില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുകയാണ്. നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ മാര്‍ഗരേഖ ഇല്ലാത്തത് കൊണ്ട് വഴിമുട്ടി നില്‍ക്കുകയാണ്. ഭരണരംഗത്തെ പരാജയം മറച്ചു വെക്കാനാണ് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും കൊണ്ട് ബി.ജെ .പി ഇറങ്ങിയിരിക്കുന്നതെന്നും അവര്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം മനസ്സിലാക്കി ഇന്ത്യന്‍ ജനത കോണ്‍ഗ്രസിന്റെ ശക്തിപ്പെടുത്തുകയും അതിനായി ഓരോ ജനാധിപത്യ വിശ്വാസിയും പ്രവര്‍ത്തിക്കണ മെന്നും അദ്ദേഹം ആവിശ്യപെട്ടു.

കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണമായും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. കാണാതായ ഉണ്ടകളും തോക്കുകളും എവിടെ നിന്നൊക്കെയോ സംഘടിപ്പിച്ച് തിരിച്ചു കിട്ടി എന്നു പറയുന്നത് വിശ്വസനീയമല്ല. വിഷയം പൊലീസിനും സര്‍‌ക്കാറിനും പുറത്തെ ഏജന്‍സികള്‍ അന്വേഷിക്കണം. വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ സമരം ശക്തമല്ലല്ലോ എന്ന ചോദ്യത്തിന് വരും ദിനങ്ങളില്‍ ശക്തി കൂടുമെന്നായിരുന്നു മറുപടി.

ഗള്‍ഫിലെ പോഷക സംഘടനകളായ എ.ഐ.സിയും ഒ.ഐ.സി.സിയും തമ്മില്‍ ധാരണയുണ്ടാക്കാന്‍ സംഘടനാ തലത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കും. ഗള്‍ഫിലെ സംഘടനാ തെരഞ്ഞെടുപ്പും കെ.പി.സി.സി പുനസംഘടന പൂര്‍ത്തിയാകുന്നതോടെ ആരംഭിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago