HOME
DETAILS
MAL
യുപി തെരഞ്ഞെടുപ്പ്: ഇന്തോ- നേപ്പാള്‍ അതിര്‍ത്തി താല്കാലികമായി അടച്ചു
backup
March 04 2017 | 03:03 AM
മഹാരാജ്ഗഞ്ച്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്തോ-നേപ്പാള്‍ അതിര്‍ത്തി താല്‍ക്കാലികമായി അടച്ചു. 24 മണിക്കൂര്‍ നേരത്തേക്ക് സുരക്ഷ പരിഗണിച്ചാണ് അതിര്‍ത്തി അടച്ചിരിക്കുന്നത്. നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ആറ് ജില്ലകളിലായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
84 കിലോമീറ്റര്‍ നീളംവരുന്ന അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി എസ്എസ്ബി സേനയെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ തടസ്സമില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ പ്രധാന ചെക്പോയിന്റുകളില്‍ സൈന്യം സുരക്ഷാ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."