ഫൈസല്‍വധം: പ്രതികളുടെ റിമാന്‍ഡ് 17വരെ നീട്ടി
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസലിനെ വധിച്ച കേസില്‍ പ്രതികളുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. ഫൈസലിന്റെ വയറിനു കുത്തിയ കേസില്‍ അറസ്റ്റിലായ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിന്‍ (26), കേസിലെ മുഖ്യ സൂത്രധാരനും ആര്‍.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹകും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്‍ (47), ബിബിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച തിരൂര്‍ ആലത്തിയൂര്‍ സ്വദേശി എടക്കാപറമ്പില്‍ രതീഷ് (27), ആയുധം സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ തിരൂര്‍ തൃപ്രങ്ങോട് പൊയിലിശ്ശേരി പുതുശ്ശേരി വിഷ്ണുപ്രകാശ് (27) എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 17വരെ നീട്ടിയത്.
ഗൂഢാലോചനാ കേസില്‍ അറസ്റ്റിലായ വി.എച്ച്.പി തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി കോട്ടാശ്ശേരി ജയകുമാറി (48) ന്റെ റിമാന്‍ഡ് കാലാവധി 13വരെയുള്ളതിനാല്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. അതേസമയം, വിഷ്ണുപ്രകാശ്, രതീഷ് എന്നിവര്‍ പരപ്പനങ്ങാടി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷ നാളെ കോടതി പരിഗണിക്കും. കേസില്‍ 16 പ്രതികളാണ് അറസ്റ്റിലായത്. 11 പേര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. 2016 നവംബര്‍ 19ന് പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍വച്ച് പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."