റവന്യൂ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തണം: വികസന സമിതി
മഞ്ചേരി: റേഷന്‍ മുന്‍ഗണനാപട്ടിക പരിശോധിക്കുന്നതിനു റവന്യൂ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തണമെന്ന് താലൂക്ക് വികസനസമിതി യോഗം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളജിലെ താല്‍കാലികനിയമനങ്ങള്‍ എംപ്ലോയ്‌മെന്റിന് വിടണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിതരണം ചെയ്യുന്ന എല്‍.ഇ.ഡി ബള്‍ബുകളുടെ ഗുണമേന്മ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ഇ.ബിയോട് നിര്‍ദേശിച്ചു. ലഹരിമരുന്ന് ഉപയോഗം കുറക്കാന്‍ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.
വരള്‍ച്ച ശക്തമായതിനാല്‍ സ്‌കൂളുകളിലെ ജലലഭ്യത ഉറപ്പുവരുത്തണമെന്ന് ഉപജില്ലാവിദ്യാഭ്യാസ ഓഫിസര്‍മാരോട് താലൂക്ക് വികസനസമിതി യോഗം നിര്‍ദേശിച്ചു. ഡയാലിസിസ് മെഷീന്‍, തെര്‍മോമീറ്റര്‍ എന്നിവ ലീഗല്‍ മെട്രോളജി പരിശോധന നടത്തണം. വേനലിനെ നേരിടാന്‍ ശുദ്ധജലവിതരണത്തിന് സംവിധാനമൊരുക്കണമെന്നും ആവശ്യമുണ്ടായി. അഡീഷണല്‍ തഹസില്‍ദാര്‍ പ്രസന്നകുമാരി, ടി.പി വിജയകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."