യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ ഒമ്പതാം പ്രതി, കേസ് കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും; എഫ്.ഐ.ആര്‍ പുറത്ത്
അമ്പലപ്പുഴ: മകനെതിരായ കഞ്ചാവ് കേസ് വാര്‍ത്ത വ്യാജമാണെന്ന കായംകുളം എം.എല്‍.എ യു.പ്രതിഭയുടെ വാദം തള്ളി എഫ്.ഐ.ആര്‍ പുറത്ത്. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശംവെച്ചതിനുമാണ് കനിവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തില്‍ എം.എല്‍.എയുടെ മകന്‍ ഒന്‍പതാം പ്രതിയാണ്. സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്ഐആറില്‍ പറയുന്നു.
ഇന്നലെ ഉച്ചയോടെയാണ് എം.എല്‍.എയുടെ മകന്‍ കനിവ് (21) ഉള്‍പ്പെടെയുള്ളവരാണ് കുട്ടനാട് എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്.
തകഴി പാലത്തിനടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയത്. കുറഞ്ഞ അളവിലുള്ള കഞ്ചാവ് ആയതുകൊണ്ട് കേസ് എടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.
അതേസമയം മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത വ്യാജമാണെന്ന് യു.പ്രതിഭ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചിരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇരുന്നപ്പോള്‍ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നുവെന്നും പ്രതിഭ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."