HOME
DETAILS

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

  
December 29, 2024 | 9:42 AM

malayalam-actor-dileep-shankar-found-dead-in-hotel-room-at-thiruvananthapuram

തിരുവനന്തപുരം: സീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടല്‍മുറിയില്‍  മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. എറണാകുളം സ്വദേശിയാണ് ദിലീപ് ശങ്കര്‍. 

നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. സീരിയല്‍ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലില്‍ മുറിയെടുത്തത് എന്നാണ് വിവരം. മരണകാരണം വ്യക്തമായിട്ടില്ല.

ദീര്‍ഘകാലമായി മലയാള സീരിയല്‍ രംഗത്ത് സജീവമാണ് ദിലീപ് ശങ്കര്‍.  27ന് ഷൂട്ട് കഴിഞ്ഞ ശേഷം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അദ്ദേഹത്തെ ഹോട്ടലില്‍ എത്തിച്ചത്.  രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ദിലീപിനെ ഫോണില്‍ ലഭിച്ചിരുന്നില്ല. അടുത്ത ദിവസത്തെ ഷൂട്ടിനായി കൂട്ടിക്കൊണ്ടുപോവാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എത്തിയപ്പോഴാണ് ദിലീപ് ശങ്കറിനെ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു. 

ദിലീപ് ശങ്കറിന് കരള്‍ രോഗമുണ്ടായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിലേ വ്യക്തമാകൂ. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ഫിഫ ലോകകപ്പ്; യുഎസ് വിസ അഭിമുഖത്തിൽ യുഎഇയിൽ നിന്നുള്ളവർക്ക് മുൻഗണന

uae
  •  a day ago
No Image

സഞ്ജുവിന്റെ വമ്പൻ റെക്കോർഡിനൊപ്പം വൈഭവ്; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  a day ago
No Image

ഇന്ത്യൻ പ്രവാസികൾക്ക് വമ്പൻ നേട്ടം: ഒമാനി റിയാലിന് 233 രൂപ; നാട്ടിലേക്ക് പണം അയക്കാൻ വൻതിരക്ക്

uae
  •  a day ago
No Image

രാഹുലിനെതിരെ കടുത്ത തീരുമാനമില്ല; ഉചിതമായ നടപടി ഉചിതമായ സമയത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്

Kerala
  •  a day ago
No Image

റായ്പൂരിൽ ഇന്ത്യക്ക് ബാറ്റിംഗ്; രണ്ട്‌ സൂപ്പർതാരങ്ങളെ കളത്തിലിറക്കി പ്രോട്ടിയാസ്

Cricket
  •  a day ago
No Image

ലൈസൻസില്ലാത്ത സ്ഥാപനം ഫിനാൻഷ്യൽ റെ​ഗുലേറ്ററി ബോഡിയെന്ന പേരിൽ പ്രവർത്തിക്കുന്നു; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വാസുവിന് ജാമ്യമില്ല 

Kerala
  •  a day ago
No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  a day ago
No Image

ബലാത്സംഗ ശ്രമം തടഞ്ഞ് ഹീറോ ഹംസ; സഊദി വിദ്യാർഥിയെ പ്രശംസിച്ച് ബ്രിട്ടനിലെ കോടതിയും പൊലിസും

Saudi-arabia
  •  a day ago
No Image

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago