രണ്ടേരണ്ടു ചേരുവമാത്രം ...! ടാനിങ് പോയി മുഖം വെളുത്തു തുടുക്കാന്‍ ഈ ഫേസ് പാക്ക് മതി
തിളങ്ങുന്ന ചര്‍മം തന്നെയാണ് സൗന്ദര്യത്തിന്റെ ലക്ഷണം. മുഖത്തെ പാടുകളൊക്കെ മാറി നല്ല തിളക്കമുള്ള ചര്‍മം വേണമെന്ന് ആഗ്രഹിക്കാത്തവരില്ല. അതിനായി ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്നവരാണ് മിക്കവരും. പാര്‍ലറുകള്‍ പെട്ടെന്നുള്ള ഫലം നല്‍കുമെങ്കിലും പിന്നീട് ഇതിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്.
അതിനാല്‍ തന്നെ കെമിക്കലുകള്‍ ഉപയോഗിക്കാതെ നാച്വറലായ സാധനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ എല്ലാവര്‍ക്കും പരീക്ഷിയ്ക്കാവുന്ന അടിപൊളി ഫേസ് പാക്കാണിത്. രണ്ടേരണ്ടു ചേരുവയും മതി. ടാന്‍ മാറി മുഖവും കൈയും കാലുമൊക്കെ വെട്ടിത്തിളങ്ങും.

ഒരു പ്രാവശ്യം തന്നെ ഉപയോഗിച്ചാല്‍ മാറ്റം കണ്ട് നിങ്ങള്‍ ഞെട്ടും. എന്തും മുഖത്ത് ഇടുന്നതിനു മുമ്പ് കൈയിലൊന്നു പുരട്ടി അലര്‍ജിയുണ്ടോ എന്ന് പരിശോധിച്ചു മാത്രം എന്താണെങ്കിലും മുഖത്തിടുക. എളുപത്തില്‍ തന്നെ നമുക്കീ ഫേസ്പാക്ക് തയാറാക്കാവുന്നതാണ്.

ശര്‍ക്കര- പാല്‍ ഫേസ്പാക്ക്
ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് പാല്‍ ഒഴിക്കുക (നിങ്ങള്‍ക്ക് എത്രയാണോ വേണ്ടത് അത്രയും എടുക്കുക). ഇതിലേക്ക് ശര്‍ക്കര നന്നായി പൊടിച്ചിടുക. ശേഷം ഗ്യാസില്‍ വച്ച് ഇവ തിളപ്പിക്കുക. ഒന്നുകുറുകി വരുമ്പോള്‍ ഏകദേശം ക്രീമി പരുവത്തിലാവുമ്പോള്‍ ഓഫ് ചെയ്യുക. ഒരു ബൗളിലേക്ക് മാറ്റി ചൂടാറിയ ശേഷം മുഖത്തും കൈകാലുകളിലുമൊക്കെ അപ്ലൈ ചെയ്യുക. 15 മിനിറ്റ് കഴിയുമ്പോ കഴുകിക്കളയുക. അടിപൊളി റിസല്‍ട്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."