കുവൈത്ത്; അധികാര ദുരുപയോഗം; ഗതാഗത മന്ത്രാലയത്തിലെ ജീവനക്കാരന് കിട്ടിയത് മുട്ടന്‍പണി
കുവൈത്ത് സിറ്റി: ഗതാഗത മന്ത്രാലയത്തിലെ ജീവനക്കാരനെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ച ക്രിമിനല്‍ കോടതിയുടെ മുന്‍ വിധി കൗണ്‍സിലര്‍ നാസര്‍ അല്‍ഹൈദറിന്റെ നേതൃത്വത്തിലുള്ള അപ്പീല്‍ കോടതി ശരിവച്ചു. പ്രതിയോട് 18 മില്യണ്‍ ദിനാര്‍ പിഴയടക്കാന്‍ കോടതി ഉത്തരവിടുകയും തല്‍സ്ഥാനത്തുനിന്നും പിരിച്ചുവിടുകയും ചെയ്തു. സര്‍വീസസ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അഡ്മിനിസ്‌ട്രേറ്റീവ് കോഓര്‍ഡിനേറ്ററായ പ്രതി ഗതാഗത മന്ത്രാലയത്തില്‍ നിന്ന് 6 ദശലക്ഷം ദിനാര്‍ അപഹരിച്ചതായി പബ്ലിക് പ്രോസിക്യൂഷനാണ് കണ്ടെത്തിയത്. സബ്‌ക്രൈബര്‍മാരില്‍ നിന്ന് സാമ്പത്തിക കുടിശ്ശിക പിരിച്ചെടുക്കാന്‍ ചുമതലയുണ്ടായിരുന്ന
പ്രതി, തന്നെ ഏല്‍പ്പിച്ച ഫണ്ട് ദുരുപയോഗം ചെയ്യുകയും മന്ത്രാലയത്തിലേക്ക് അടക്കുന്നതിനു പകരം വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തുവെന്ന് അനേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
പൊതുപണം ദുരുപയോഗം ചെയ്യല്‍, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്ത പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇടപാടുകാരെ കബളിപ്പിച്ച വ്യക്തി അവരുടെ കടങ്ങള്‍ പണമായോ അല്ലെങ്കില്‍ അയാളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്കോ അടയ്ക്കണമെന്നാവശ്യപ്പെട്ടത് വിചാരണയ്ക്കിടെ ഹാജരാക്കിയ തെളിവുകളില്‍ നിന്നും കോടതിക്കു ബോധ്യമായി. പ്രതി കുവൈത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് സ്വയം കീഴടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."