കേരളം തീവ്രവാദ ഫാക്ടറി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് ശോഭ കരന്ത്ലജെ
ബെംഗളൂരു: കേരളത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി കര്‍ണാടക ബി.ജെ.പി നേതാവും എം.പിയുമായ ശോഭ കരന്ത്ലജെ. കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ശോഭ കരന്ത്ലജെ ട്വിറ്ററില്‍ കുറിച്ചത്.
'കേരളം തീവ്രവാദ ഫാക്ടറിയായി മാറിയിരിക്കുകയാണോ. പൊലിസ് അക്കാദമിയില്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതാകുന്നു. പൗരത്വ നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുക്കളെ വേട്ടയാടുന്നു. ഇപ്പോള്‍, പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെടുത്തിരിക്കുന്നു. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണം' ശോഭ ട്വീറ്റ് ചെയ്തു.
മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ കോളനിക്കാര്‍ക്ക് വെള്ളം നിഷേധിക്കുന്നുവെന്ന് ശോഭ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ പൊലിസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."