HOME
DETAILS
MAL
ചേളാരി ഐ.ഒ.സി.യില്‍ വാതക ലോഡ് ലഭിക്കാതെ ലോറികള്‍ കെട്ടിക്കിടക്കുന്നു
backup
March 04 2017 | 18:03 PM
തേഞ്ഞിപ്പലം: ചേളാരി ഇന്ത്യന്‍ ഓയല്‍ കോര്‍പ്പറേഷന്റെ പാചക വാതക ഫില്ലിങ് പ്ലാന്റില്‍ വാതക സിലിണ്ടര്‍ ലോഡുകള്‍ കിട്ടാതെ ലോറികള്‍ കെട്ടിക്കിടക്കുന്നു. 50 ഓളം ലോറികളാണ് മൂന്ന് മാസത്തോളമായി കെട്ടിക്കിടക്കുന്നത്. പ്ലാന്റില്‍ നിന്നും ഏജന്‍സികള്‍ വാതകം എടുക്കുന്നത് കുറത്തതിനാലാണ് ലോറിക്കാര്‍ക്ക് ആവശ്യാനുസരണം ലോഡുകള്‍ ലഭിക്കാതിരിക്കുന്നത്. 50 ഓളം ലോറി തൊഴിലാളികള്‍ക്ക് ഇത് കാരണം കഴിഞ്ഞ മാസം വേതനം ഗണ്യമായി കുറഞ്ഞിരുന്നു. പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ലോറി വര്‍ക്കേഴ്സ് യൂനിയര്‍ (സി.ഐ.ടി.യു) സെക്രട്ടറി കെ.ഗോവിന്ദന് കുട്ടി ആവശ്യപ്പെട്ടു. ലോറി തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഈ മാസം ആറിന് തിങ്കളാഴ്ച തിരുവനന്തപുരം ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുമെന്നും കെ.ഗോവിന്ദന് കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."