HOME
DETAILS
MAL
വിലയില്ലാതെ നേന്ത്രക്കായ; വിത്തിന് 14, നേന്ത്രക്ക് 13
backup
February 24 2020 | 03:02 AM
പടിഞ്ഞാറത്തറ (വയനാട്): വില തകര്‍ച്ചയില്‍ നിന്നും കരകയറാനാവാതെ നേന്ത്രക്കായ. ഒരു നേന്ത്ര വിത്തിന് മാര്‍ക്കറ്റില്‍ 13 മുതല്‍ 15 വരെ വിലയുള്ളപ്പോഴാണ് നേത്രക്കായക്ക് കിലോക്ക് 13 രൂപയില്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ ഒരാഴ്ച വരെ 10 രൂപ വരെയെത്തിയിരുന്നു. എന്നാല്‍ പത്ത് വര്‍ഷത്തോളമായി ഇത്തരത്തില്‍ നേന്ത്രക്കായക്ക് വില തകര്‍ച്ചയുണ്ടായിട്ടില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതോടെ പ്രളയത്തിന് ശേഷം ഇഞ്ചികൃഷിയില്‍ നിന്നും മറ്റും മാറി വാഴകൃഷിയിലേക്ക് മാറി ചിന്തിച്ച കര്‍ഷര്‍ ഉള്‍പ്പടെ പ്രയാസത്തിലായി. വളവും പണിക്കൂലിയും മറ്റ് ചിലവുകളും ഉള്‍പ്പടെ ഏതാണ്ട് ഒരു വാഴക്ക് മാത്രം മുപ്പത് മുതല്‍ മുപ്പത്തി അഞ്ച് രൂപയോളം വില വരും. എന്നാല്‍ ഒരു കിലോക്ക് 13 രൂപ മാത്രം വില ലഭിക്കുകയെന്നാല്‍ മുതല്‍ മുടക്ക് പോലും ലഭിക്കില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. 2019 ഫെബ്രുവരിയില്‍ 22 മുതല്‍ 30 രൂപ വരെയും 2018ല്‍ 19 രൂപ മുതല്‍ 23 രൂപ വരെയും 2017ല്‍ 25 മുതല്‍ 30 രൂപ വരെയും 2016ല്‍ 20 മുതല്‍ 30 വരെയും മാര്‍ക്കറ്റ് വിലയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോല്‍ പച്ചക്കറി വില പോലും ലഭിക്കുന്നില്ലന്നായിരിക്കയാണ്.
കഴിഞ്ഞ വര്‍ഷത്തെ സീസണില്‍ അമ്പത്തി അഞ്ച് രൂപ വരെ വിലയെത്തിയിരുന്നു. ഇതോടെയാണ് കര്‍ഷകരില്‍ ഭൂരിഭാഗം വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. ഏക്കറ് കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് വിളവിനൊത്ത വില ലഭിക്കാത്തതും കാലവസ്ഥാ വ്യതിയാനവും രോഗ ബാധയും കാരണം മറ്റു കൃഷികളിലേക്ക് ചാഞ്ചാടുന്ന സമയത്തായിരുന്നു വാഴക്കുലക്ക് വില വര്‍ധിച്ചിരുന്നത്. ഇതോടെ നിരവധി കര്‍ഷകര്‍ വാഴ കൃഷി ആരംഭിച്ചു. ഇതോടെ ഉല്‍പ്പാദനത്തിലെ വര്‍ധനവും പഴം പച്ചക്കറിക്ക് മാത്രം ആവശ്യക്കാരായതും കാരണം വിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടു. ജനുവരി ആദ്യ വാരത്തില്‍ തന്നെ വില തകര്‍ന്ന വില ഇപ്പോള്‍ പത്ത് രൂപ നിലയിലായിരിക്കയാണ്. രണ്ട് ദിവസം മുമ്പ് 12 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് പത്ത് രൂപയിലെത്തി. തുടര്‍ന്നും വിലയില്‍ വര്‍ധനവ് പ്രതീക്ഷയില്ലന്നാണ് വ്യാപാരികള്‍ പറയുന്നത്. വിവിധ കൃഷികളില്‍ നിന്നും മാറി വാഴ കൃഷി ചെയ്തവരാണ് ഇതോടെ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. പാട്ടത്തിനെടുത്തും ലോണെടുത്തുമെല്ലാം കൃഷിയിറക്കിയ കര്‍ഷകരാണ് ഇതോടെ ആശങ്കയിലായിരിക്കുന്നത്.
ചിപ്‌സിന് പൊള്ളും വില
നേന്ത്രക്കായ വില ഇത്തരത്തില്‍ കൂപ്പുകുത്തിയിട്ടും ചിപ്‌സി ന് ഇപ്പോഴും പൊള്ളും വിലയാണ്. ഫസ്റ്റ് കോളിറ്റി വര്‍ത്തായിക്ക് ഹോള്‍സെയില്‍ വിലയില്‍ 250 മുതല്‍ 280 രൂപ വരെയായിരുന്നു. എന്നാല്‍ ഇത് കടകളില്‍ 300 രൂപ മുതല്‍ 350 രൂപ വരെയായാണ് വില്‍പ്പന. നേന്ത്രക്കായ വിലയില്‍ വന്‍ ഇടിന് അനുഭവപ്പെടുമ്പോഴും ചിപ്‌സിന് വന്‍ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍.
ഹോര്‍ട്ടികോര്‍പ് സംഭരണവും അവതാളത്തില്‍
നേന്ത്രക്കായ വിലയില്‍ തകര്‍ച്ച നേരിട്ടതോടെ വയനാട് ജില്ലയില്‍ ഹോര്‍ട്ടികോര്‍പിന്റെ നേതൃത്തില്‍ കിലോക്ക് 25 രൂപ തോതില്‍ നേന്ത്രക്കുല സംഭരിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതും കര്‍ഷകരെ സംബന്ധിച്ചടുത്തോളം ഏറെ പ്രയാസത്തിലായിരുന്നു.
ആകെ ഒരു കര്‍ഷകനില്‍ 50 കൂല മാത്രമായിരുന്നു സ്വീകരിക്കുക. കൂടാതെ മാസങ്ങള്‍ക്ക് ശേഷമേ ഇതിന്റെ തുക ലഭിക്കുകയും ഉള്ളൂ. എന്നാല്‍ ഹോര്‍ട്ടി കോര്‍പിന്റെ നേതൃത്വത്തില്‍ സംഭരണം ആരംഭിച്ചതോടെ ടണ്‍ കണക്കിന് നേന്ത്രക്കായ ഇവിടേക്ക് എത്തുകയും ഹോര്‍ട്ടി കോര്‍പ് സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വെക്കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."