കര്‍ണാടക ഓപ്പണ്‍ യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ നടത്തണമെന്ന്
കൊച്ചി: കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റി(കെ.എസ്.ഒ.യു) വിദൂര വിദ്യാഭ്യാസ കൗണ്‍സില്‍ മുഖാന്തിരം നടത്തിവന്ന കോഴ്‌സുകളുടെ പരീക്ഷകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ തയ്യാറാകണമെന്ന് കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെഡ് ഡോ.പ്രസന്ന സിങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരിട്ട് നടത്താന്‍ അധികാരമില്ലാത്ത പരീക്ഷകളുടെ പേരില്‍ തല്‍പ്പരകക്ഷികള്‍ നടത്തുന്ന സമര ഭീഷണികള്‍ അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
കെ.എസ്.ഒ.യുവിന്റെ ടെക്‌നിക്കല്‍ കൊളാബ്രേറ്റായ അല്‍ഗോര്‍ ട്രസ്റ്റ് വഴി ഓട്ടോമൊബൈല്‍ മെക്കാനിക്കല്‍ ഡിപ്ലോമാകോഴ്‌സുകള്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തി വന്നിരുന്നു. എന്നാല്‍ 2015 ല്‍ ഇത്തരം കോഴ്‌സുകള്‍ നടത്താനുള്ള യൂനിവേഴ്‌സിറ്റികളുടെ അധികാരം യു.ജി.സി റദ്ദ് ചെയ്തു. ഇത് പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 35000 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുകയോ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്തിട്ടില്ല. ഇതില്‍ 125 കുട്ടികള്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ക്രഡിറ്റ് ട്രാന്‍സ്ഫര്‍വഴി മറ്റ് യൂണിവേഴ്‌സിറ്റികളിലേക്ക് മാറാനുള്ള അവസരം നല്‍കിയിരുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ട് ഭാരവാഹികള്‍ പറഞ്ഞു.
കൂടാതെ 2013 - 2014, 2014 -2015 ബാച്ചിലെ കുട്ടികള്‍ക്ക് പരീക്ഷ നടത്തി റിസള്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ചെന്നൈ ഹൈക്കോടതി വിധിയും നിലവിലുണ്ട്. കേരള ഹൈക്കോടതിയില്‍ പ്രസ്തുത നടപടിക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഹരജികള്‍ നല്‍കിയിട്ടുണ്ട്. സമരസഹായ നിധിയിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുള്ളതിനാല്‍ പണം നല്‍കില്ലെന്ന നിലപാടാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിച്ചത്.
തുടര്‍ന്ന് കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും സഹോദരസ്ഥാപനമായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസിനും മുന്‍പില്‍ സമരകോലാഹലങ്ങളും ഡയറക്ടര്‍മാര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനുമെതിരെ ഭീഷണികളും ഉയര്‍ത്തുകയാണ് സംഘടനയെന്നും അവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."