HOME
DETAILS
MAL
ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രതികളെ വിട്ടുകിട്ടാന്‍ പൊലിസ്
backup
January 24 2019 | 07:01 AM
ചൊക്ലി: ഓണ്‍ലൈനിലൂടെ അമേരിക്കയില്‍ തൊഴില്‍വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത നൈജീരിയക്കാരനെയും തമിഴ്നാട്ടുകാരിയെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് അപേക്ഷ നല്കി.
കരിയാട് സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നാണു ചൊക്ലി പൊലിസ് നൈജീരിയന്‍ വംശജന് അലൂക്കാ ഒലിവ ടോബിജോണ്‍സ് (44), തമിഴ്നാട് സ്വദേശിനി എസ്. സ്നേഹ (37) എന്നിവരെ പിടികൂടിയത്. ഇവര്‍ റിമാന്‍ഡിലാണ്. പ്രതികളെ വിട്ടുകിട്ടിയതിനു ശേഷം കൂടുതല്‍ ചോദ്യംചെയ്യും. തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടുമെന്നും പൊലിസ് പറഞ്ഞു. ബംഗളൂരുവില്‍ ഇവര്‍ നടത്തിവരുന്ന ബ്യൂട്ടി സലൂണ്‍ കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ഇതിനായി പൊലിസ് വീണ്ടും ബംഗളൂരുവിലേക്കു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."