HOME
DETAILS

യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം; പ്രതിഷേധം അലയടിച്ചു

  
Web Desk
January 24 2019 | 07:01 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d-2

തിരുവനന്തപുരം: നഗരത്തില്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് യു.ഡി.എഫ് സെക്രട്ടേറിയറ്റ് ഉപരോധം. പ്രളയാനന്തര ഭരണ സ്തംഭനത്തിനും വിശ്വാസികളോടുള്ള വഞ്ചനക്കും ക്രമസമാധാന തകര്‍ച്ചക്കുമെതിരേ യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ അറസ്റ്റ് വരിച്ചു. ഇന്നലെ രാവിലെ അഞ്ച് മണി മുതല്‍ തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ കവാടങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. കന്റോണ്‍മെന്റ് ഒഴികെയുള്ള മൂന്നു കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്തു. ആയിരം ദിവസത്തെ ഭരണത്തില്‍ ആയിരം ആളുകള്‍ക്ക് പോലും പ്രയോജനമില്ലാത്ത സര്‍ക്കാരാണിതെനന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്ന് സംസാരിച്ച നേതാക്കളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.  യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ് അധ്യക്ഷനായി. എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, മഞ്ഞളാംകുഴി അലി, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, എന്‍ പീതാംബരക്കുറുപ്പ്, എന്‍. ശക്തന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മണ്‍വിള രാധാകൃഷ്ണന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, യു.ഡി.എഫ് നേതാക്കളായ സി.പി ജോണ്‍, റാം മോഹന്‍, ബീമാപ്പള്ളി റഷീദ്, കരുമം സുന്ദരേശന്‍, തോന്നക്കല്‍ ജമാല്‍, എം.ആര്‍ മനോജ്, എം.പി സാജു, കോട്ടാത്തല മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.പിക്കറ്റിങിന് കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക് ഭാരവാഹികള്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, എം. വിന്‍സെന്റ്, കെ.എസ് ശബരിനാഥന്‍ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍ക്കര സനല്‍ അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും

auto-mobile
  •  7 hours ago
No Image

ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ

uae
  •  7 hours ago
No Image

തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ

National
  •  7 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്

International
  •  7 hours ago
No Image

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

National
  •  7 hours ago
No Image

സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ

uae
  •  8 hours ago
No Image

സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി

National
  •  8 hours ago
No Image

ബെംഗളൂരുവിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി: രണ്ട് അധ്യാപകരും സുഹൃത്തും അറസ്റ്റിൽ

National
  •  8 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ലഗേജ് കൈകാര്യം ചെയ്യാൻ സെൽഫ് ഡ്രൈവിങ്ങ് ട്രാക്ടറുകൾ

uae
  •  8 hours ago
No Image

യുഎഇ കാലാവസ്ഥ: റാസൽഖൈമയിൽ നേരിയ മഴ

uae
  •  9 hours ago