ഗുരുമന്ദിരത്തിനു സമീപം മദ്യവില്പനശാല: ഉപവാസ സമരം നടത്തി
കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്ത് മദ്യവില്പനശാല തുടങ്ങാനുള്ള ശ്രമത്തിനെതിരേ കരുനാഗപ്പള്ളി എസ്.എന്‍.ഡി.പി യൂനിയന്‍ 3624ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. തറയില്‍ ജങ്ഷനു സമീപം 3624ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ശ്രീനാരായണ ഗുരുമന്ദിരത്തിനും ശാഖാ ഓഫിസിനും മധ്യേയാണ് മദ്യവില്പനശാല തുടങ്ങാന്‍ നീക്കം നടക്കുന്നത്.
ശാഖാ സെക്രട്ടറി എന്‍. അജിയാണ് ഉപവാസ സമരം നടത്തിയത്. എസ്.എന്‍.ഡി.പി യോഗം അസി. സെക്രട്ടറി കെ. പി രാജന് യോഗം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എം.കെ വിജയഭാനു അധ്യക്ഷനായി. യൂനിയന്‍ വൈസ് പ്രസിഡന്റ് ശോഭനന്, യൂനിയന്‍ കൗണ്‍സിലര്‍ കള്ളേത്ത് ഗോപി, കെ.എസ് പുരം സുധീര്‍, ഡി. ചിതംബരന്‍, മോഹനന്, സുധാ സത്യന്, ബഷീര്‍, ബേബന്ജി നാഥ്, ഇ. രാജു, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉപവാസം ഡി. ചിദംബരന് നാരങ്ങാനീര് നല്കി അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."