HOME
DETAILS
MAL
ടി20 വനിതാ ലോകകപ്പ്: ഇന്ത്യക്ക് രണ്ടാം ജയം
backup
February 25 2020 | 02:02 AM
പെര്‍ത്ത്: വനിതകളുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു തുടര്‍ച്ചയായ ര@ണ്ടാം ജയം. ഗ്രൂപ്പ് എയിലെ ര@ണ്ടാം റൗ@ണ്ട് മല്‍സരത്തില്‍ ബംഗ്ലാദേശിനെ 18 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ആസ്‌ത്രേലിയയേയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിന് 142 റണ്‍സാണ് നേടിയത്. മറുപടിയില്‍ ടൂര്‍ണമെന്റിലെ രണ്ട@ാമത്തെ മല്‍സരത്തിലും ബൗളര്‍മാര്‍ ഇന്ത്യക്കു ജയമൊരുക്കി. എട്ടു വിക്കറ്റിന് 124 റണ്‍സെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ. നിഗാര്‍ സുല്‍ത്താന (35), മുര്‍ഷിദ ഖത്തൂന്‍ (30) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനിന്നത്.
മൂന്നു വിക്കറ്റെടുത്ത പൂനം യാദവാണ് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. അരുന്ധതി റെഡ്ഡിക്കും ശിഖ പാണ്ഡെയ്ക്കും രണ്ട@ു വിക്കറ്റ് വീതം ലഭിച്ചു. നാലോവറില്‍ 18 റണ്‍സ് വിട്ടകൊടുത്താണ് പൂനം മൂന്നു പേരെ പുറത്താക്കിയത്. ആദ്യ കളിയില്‍ ഓസീസിനെതിരേയും പൂനം നാലു വിക്കറ്റുമായി പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. തുടരെ രണ്ട@ാം ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ തലപ്പത്തേക്കു കയറി.
നേരത്തേ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ കഴിഞ്ഞില്ല. 39 റണ്‍സെടുത്ത കൗമാര ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. വെറും 17 പന്തിലാണ് നാലു സിക്‌സറും ര@ണ്ടു ബൗ@ണ്ടറികളുമടക്കം ഷെഫാലി 39 റണ്‍സെടുത്തത്. മൂന്നാമതായി ഇറങ്ങിയ ജെമിമ റോഡ്രിഗസാണ് (34) മറ്റൊരു പ്രധാന സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ര@ണ്ടു ബൗ@ണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വാലറ്റത്ത് വേദ കൃഷ്ണമൂര്‍ത്തി (20*), റിച്ചാ ഘോഷ് (14) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ 140 റണ്‍സ് കടക്കാന്‍ സഹായിച്ചത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (8) തുടര്‍ച്ചയായി ര@ണ്ടാമത്തെ കളിയിലും ബാറ്റിങില്‍ നിരാശപ്പെടുത്തി. അസുഖം കാരണം ഓപ്പണര്‍ സ്മൃതി മന്ദാനയില്ലാതെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ടോസിനു ശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ സല്‍മ ഖത്തൂന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വ്യാഴാഴ്ച നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."